കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തി യു.ഡി.എഫ്; മുസ്‌ലിം ലീഗിന് ചരിത്രത്തിലെ ആദ്യത്തെ വനിത മേയര്‍
Kerala News
കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തി യു.ഡി.എഫ്; മുസ്‌ലിം ലീഗിന് ചരിത്രത്തിലെ ആദ്യത്തെ വനിത മേയര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 8th July 2020, 2:18 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തി യു.ഡി.എഫ്. മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസ് മേയര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്്.തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി സി സീനത്ത് വിജയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് മുസ് ലിം ലീഗിന് വനിതാ മേയറുണ്ടാവുന്നത്.

അഞ്ച് വര്‍ഷത്തിനിടെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറാവുന്ന മൂന്നാമത്തെ വ്യക്തിയാണ് സീനത്ത്.

ഇ.പി ലതയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. 55 അംഗ കൗണ്‍സിലില്‍ ഒരു സ്വതന്ത്രനടക്കം യു.ഡി.എഫിന് 28 ഉം എല്‍.ഡി.എഫിന് 27ഉം അംഗങ്ങളാണ് ഉള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടറേറ്റിന് 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യു.ഡി.എഫിന്റെ പി.കെ രാഗേഷ് കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ