ത്രികോണ പ്രണയമോ? പ്രണയ വിലാസത്തിലെ ആദ്യഗാനം
Film News
ത്രികോണ പ്രണയമോ? പ്രണയ വിലാസത്തിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st January 2023, 6:16 pm

അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രണയ വിലാസത്തിലെ ആദ്യ ഗാനം പുറത്ത്. രണ്ട് നായികമാരും നായകനും എത്തുന്ന ഗാനം സിനിമ ത്രികോണ പ്രണയകഥയായിരിക്കും പറയുക എന്ന സൂചനയാണ് നല്‍കുന്നത്. സൂപ്പര്‍ ശരണ്യക്ക് ശേഷം അര്‍ജുനും മമിതയും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം.

ഫെബ്രുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മിയ, ഹക്കീം ഷാ, മനോജ് കെ. യു തുടങ്ങിയവരും അഭിനയിക്കുന്നു.

സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിന്റെത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എ. വി. എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.

എഡിറ്റിങ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി. വേലായുധന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ. എസ്, കെ. സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്,
ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ. എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്, പി.ആര്‍.ഒ.-എ.എസ്. ദിനേശ്, ശബരി.

Content Highlight: first song from pranaya vilasam