അഭിമന്യുവിന്റെ കഥ 'നാൻ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Entertainment
അഭിമന്യുവിന്റെ കഥ 'നാൻ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 1:39 pm

കൊച്ചി: മഹാരാജാസിൽ വെച്ച് കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സജി എസ്. പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ “101 ചോദ്യങ്ങൾ” ഫെയിം മിനന്‍ ജോണാണ് അഭിമന്യുവായി തിരശീലയിൽ എത്തുന്നത്. റെഡ് സ്റ്റാർ മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ അഭിമന്യുവി​​ന്റെ അമ്മയായി സീമ.ജി.നായരാണ് വേഷമിടുന്നത്.

Also Read കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനല്ല, ജയിലില്‍ നല്ല പെരുമാറ്റം: പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2012ൽ “101 ചോദ്യങ്ങൾ” എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്​കാരം മിനൻ നേടിയിരുന്നു. ശ്രീനിവാസനും ഇന്ദ്രൻസും “നാൻ പെറ്റ മകനി”ൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഭിമന്യുവിന്റെ അച്ഛന്റെ വേഷത്തിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്.

Also Read കോടതി അലക്ഷ്യം: സി.ബി.ഐ. മുൻ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവുവിനെതിരെ സുപ്രീം കോടതി നടപടി

ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കാണ്​ സിനിമയുടെ ഫസ്റ്റ്​ ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.