എഡിറ്റര്‍
എഡിറ്റര്‍
യു.എസിലെ ആദ്യ കറുത്ത വര്‍ഗക്കാരിയായ വനിതാ മുസ്‌ലിം ജഡ്ജിനെ മരിച്ച നിലയില്‍ കണ്ടെത്തി
എഡിറ്റര്‍
Thursday 13th April 2017 9:49am

 

വാഷിങ്ടണ്‍: അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരിയായ മുസ്ലീം വനിതാ ജഡ്ജി ഷെയ്ല അബ്ദസ് സല്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്‍ഹട്ടണിലെ ഹഡ്സണ്‍ പാര്‍ക്ക്വേയ്ക്ക് സമീപമുള്ള നദിയിലാണ് ഷെയ്ല അബ്ദസ് സല്‍മാനെ ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് അറിയിച്ചു.


Also read ‘കൈനീട്ടം ഡിജിറ്റലാക്കിയാലോ?’ നോട്ടുക്ഷാമം ആഘോഷങ്ങള ബാധിക്കുന്നുവെന്ന പരാതി ഉന്നയിച്ച എം.പിമാരെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി


ന്യുയോര്‍ക്ക് കോടതിയിലെ അസോസിയേറ്റ് ജഡ്ജാണ് 65 കാരിയായ ഷെയ്‌ല അബ്ദാസ്. വാഷിങ്ടണ്‍ ഡി.സി സ്വദേശിയായ ഷെയ്‌ല ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ ജഡ്ജി കൂടിയാണ്. 2013ലാണ് ഇവര്‍ ഈ സ്ഥാനത്തെത്തുന്നത്. ന്യൂയോര്‍ക്ക് അപ്പീല്‍സ് കോടതിയിലേക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ എം കുവോമോയാണ് ഇവരെ നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് എതിരില്ലാതെയായിരുന്നു ഷെയ്ല തെരഞ്ഞെടുക്കപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഹാര്‍ലെമിലുള്ള വീട്ടില്‍ നിന്നും ഷെയ്ലയെ കാണാതായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹഡ്സണ്‍ നദിയില്‍ നിന്നും ഷെയ്ലയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

നദിയില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിയുന്നത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisement