സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ഡബ്ല്യു.ഡബ്ല്യു.ഇ റെസ്‌ലിംഗ് മത്സരം നാളെ നടക്കും
Sports
സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ഡബ്ല്യു.ഡബ്ല്യു.ഇ റെസ്‌ലിംഗ് മത്സരം നാളെ നടക്കും
ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 3:17 pm

സൗദി അറേബ്യയില്‍ നാളെ വനിതകള്‍ റെസലിംഗ് വേദിയില്‍ ഏറ്റുമുട്ടും. ഡബ്ല്യു.ഡബ്ല്യു.ഇ സംഘടിപ്പിക്കുന്ന വനിതാ റസലിംഗ് മത്സരമാണ്  നടക്കുന്നത്.

പ്രമുഖ താരങ്ങളായ നതാലിയ, ലാസി ഇവാന്‍സ് എന്നിവരാണ് ഏറ്റുമുട്ടുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മത്സരം പ്രഖ്യാപിച്ചത്.ക്രൗണ്‍ ജെവലിന് വേണ്ടി നടക്കുന്ന മത്സരം കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വനിതകളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ഡബ്ല്യു.ഡബ്ല്യു.ഇ സൗദി ഭരണകൂടവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴാണ് അനുമതി നല്‍കിയത്.

 

സൗദി അറേബ്യ ഭരണകൂടവുമായി ഡബ്ല്യു.ഡബ്ല്യു.ഇ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കരാറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അടുത്ത 9 വര്‍ഷമെങ്കിലും വ്യത്യസ്ത വേദികളില്‍ മത്സരങ്ങള്‍ നടക്കും.