എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടീഷ് പാര്‍ലമെന്റിന് വെളിയില്‍ വെടിവെപ്പ്; പന്ത്രണ്ടോളം പേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Wednesday 22nd March 2017 9:39pm

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ വെടിവെപ്പ്. മധ്യ ലണ്ടനിലെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്താണ് വെടിവെപ്പുണ്ടായത്. പാര്‍ലമെന്റിനകത്തുള്ള ആളുകളോട് അവിടെ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആയുധധാരിയായ ഒരാളെ പാര്‍ലമെന്റ് പരിസരത്ത് കണ്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയ ആയുധധാരിക്കെതിരെ പൊലീസ് വെടിവെപ്പു തുടരുകയാണ്.

വെടിവെപ്പില്‍ പന്ത്രണ്ടിലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മധ്യ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നയാള്‍ അവിടെയുണ്ടായിരുന്ന പൊലീസിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെടിവെപ്പാരംഭിച്ചത്.

പാര്‍ലമെന്റില്‍ നിന്നും നാലോളം വെടിയൊച്ചകള്‍ കേട്ടതായി സംഭവസ്ഥലത്തു നിന്നുമുള്ളവരുടെ ട്വീറ്റുകള്‍ പറയുന്നു. ഹൗസ് ഓഫ് കോമണ്‍ ചേര്‍ന്നു കൊണ്ടിരിക്കെയായിരുന്നു വെടിവെപ്പ്. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചിരിക്കുകയാണ്.

Advertisement