എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ മെട്രോ സ്‌റ്റേഷന് മുന്നിലുണ്ടായ വെടിവയ്പ്പില്‍ യുവതി മരിച്ചു
എഡിറ്റര്‍
Tuesday 26th March 2013 2:02pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മെട്രോ സ്‌റ്റേഷന് മുന്നിലുണ്ടായ വെടിവയ്പ്പില്‍ യുവതി മരിച്ചു. കട്കട്ഡുമ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് യുവതിയ്ക്കും ഒപ്പമുണ്ടായിരുന്ന അച്ഛനും നേരെയും വെടിവയ്പ്പുണ്ടായത്.

Ads By Google

യുവതിയുടെ ഭര്‍ത്താവാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് യുവതിയുടെ അച്ഛന് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. ഇന്നുച്ചയ്ക്കാണ് സംഭവം.

വെടിവെച്ചുടന്‍ തന്നെ അക്രമി ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ പോലീസിന്റെ വലയിലായതായാണ് സൂചന. കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെ തെക്കന്‍ ദല്‍ഹിയിലെ ഫാംഹൗസിലുണ്ടായ വെടിവയ്പില്‍ ബിഎസ്പി നേതാവ് ദീപക് ഭരദ്വാജ് കൊല്ലപ്പെട്ടിരുന്നു.

കാറിലെത്തിയ അജ്ഞാതരാണ് ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  ദീപകിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലാണ് വെടിവയ്പുണ്ടായത്.

രാവിലെ 9.15നാണ് സംഭവം. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വൃക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement