ന്യൂയോര്‍ക്കില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
World News
ന്യൂയോര്‍ക്കില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th January 2022, 7:51 am

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.

രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു.

’19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീപിടിത്തമാണിത്,’ മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു.

”ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്‌കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എല്ലാവരും എന്നോടൊപ്പം ചേരുക,” അദ്ദേഹം ട്വീറ്റ് ചെയ്തു.

തീപിടിത്തത്തിലുണ്ടായ പുക ശ്വസിച്ചാണ് പകുതിയിലേറെ പേര്‍ മരിച്ചതെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞത്.

19 നിലകളുള്ള കെട്ടിടത്തിലേക്ക് പെട്ടെന്ന് തീപടരുകയായിരുന്നെന്നും കെട്ടിടത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തകരാറിലായ ഇലക്ട്രിക് സ്‌പേസ് ഹീറ്ററാണ് തീപ്പിടുത്തതിന് കാരണമെന്ന് നിഗ്രോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Fire in New York; 19 people died, including 9 children