എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ വന്‍ തീപിടുത്തം; ബന്ദ്ര റെയില്‍വെ സ്റ്റേഷനിലേക്ക് തീ വ്യാപിക്കുന്നു, വീഡിയോ
എഡിറ്റര്‍
Thursday 26th October 2017 5:23pm

 

മുംബൈ: ബന്ദ്ര റെയില്‍വെ സ്റ്റേഷനടുത്ത് തീപിടുത്തം. അപകടത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. ബെഹ്‌റാംപട ചേരിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

സമീപത്തുള്ള ബാന്ദ്ര റെയില്‍വെ സ്റ്റേഷനിലേക്ക് തീപടരുകയാണ്. പ്രദേശത്താകെ കറുത്ത പുക മൂടിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.


Also Read: ‘യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ ഐ.എസ്’;ചോദ്യം ചെയ്യലിനിടെ കണ്ണൂരില്‍ പിടിയിലായ ബിരിയാണി ഹംസ പൊലീസിനോട്


കത്തിയമര്‍ന്ന വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭസ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് ബാന്ദ്രയില്‍ നിന്നും അന്ധേരിയിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

വീഡിയോ:

 

Advertisement