എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ തീപ്പിടുത്തം; നൂറ് ലക്ഷം ലിറ്ററോളം പെട്രോള്‍ കത്തി നശിച്ചു
എഡിറ്റര്‍
Sunday 6th January 2013 9:00am

സൂററ്റ്: സൂററ്റിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ അഗ്നിബാധ ഇപ്പോഴും തുടരുന്നു. തീപ്പിടുത്തത്തില്‍ നൂറ് ലക്ഷം ലിറ്ററോളം പെട്രോള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.

Ads By Google

തീയണക്കാനുള്ള ഫയര്‍ ഫോഴ്‌സിന്റെ ശ്രമം തുടരുകായാണ്. അഗ്നിബാധയില്‍ രണ്ട് പേര്‍ മരിച്ചതായാണ് അറിയുന്നത്. ഒമ്പത് ടാങ്കുകളാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ  സൂററ്റ് ശാഖയിലുള്ളത്. ഇതില്‍ അഞ്ചെണ്ണം പെട്രോള്‍ ടാങ്കും നാലെണ്ണം ഡീസല്‍ ടാങ്കുമാണ്.

അഗ്നിബാധയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 2009 ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലുണ്ടായ അഗ്നിബാധയ്ക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് സുററ്റില്‍ ഉണ്ടായിരിക്കുന്നത്.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Advertisement