എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥിനെ ഗുണ്ടയെന്നു വിളിച്ച ബോളിവുഡ് സംവിധായകനെതിരെ എഫ്.ഐ.ആര്‍
എഡിറ്റര്‍
Saturday 25th March 2017 10:51am

ലക്‌നൗ: പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാ കൃത്തുമായ ശിരിഷ് കുന്ദറിനെതിരെ പൊലീസ് എഫ്.ഐ.ആര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് എഫ്.ഐ.ആര്‍.

ഹസ്രത്ഗംങ് പൊലീസാണ് ശിരിഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അയോധ്യ ഠാക്കൂര്‍ദ്വാര ട്രസ്റ്റിന്റെ സെക്ട്രട്ടറി അമിത് കുമാര്‍ തിവാരി നല്‍കിയ പരാതിന്മേലാണ് പൊലീസ് നടപടിയെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അവ്‌നിഷ് കുമാര്‍ മിശ്ര പറഞ്ഞു.

യോഗി ആദിത്യനാഥിനെ ഗുണ്ട എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള തന്റെ ട്വീറ്റാണ് ശിരിഷിന് വിനയായത്. ‘ ഒരു ഗുണ്ടയെ ഭരണം ഏല്‍പ്പിച്ചാല്‍ അയാള്‍ ഒരു പക്ഷെ അക്രമം തടഞ്ഞേക്കാം, പീഡിപ്പിക്കാന്‍ അനുവദിക്കുന്നതോടെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതു പോലെ.’ എന്നായിരുന്നു ശിരിഷിന്റെ ട്വീറ്റ്.

ശിരിഷിന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നത്, ഒരു ഗുണ്ടയെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ലോജിക്ക് അംഗീകരിച്ചാല്‍ ദാവൂദ് ഇബ്രാഹിമിനെ സി.ബി.ഐ ഡയറക്ടറും വിജയ് മല്ല്യയെ ആര്‍.ബി.ഐ ഗവര്‍ണറും ആക്കേണ്ടിവരുമെന്നാണ്.


Also Read: വിനയനെ വിലക്കിയ സംഭവം; പിഴയൊടുക്കി കേസവസാനിപ്പിക്കാന്‍ തയ്യാറല്ല; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍


ശിരിഷിന്റെ പരിഹാസരൂപേണയുള്ള ട്വീറ്റ് പോയ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി അമിത് കുമാര്‍ തിവാരി രംഗത്തെത്തുന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ഭര്‍ത്താവുമാണ് ശിരിഷ് കുന്ദര്‍. അക്ഷയ് കുമാര്‍ നായകനായ തീസ് മാര്‍ ഖാന്‍ ആയിരുന്നു ഇദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം.

Advertisement