ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
വെനസ്വലേയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇതുവരെ 3 മില്യണ്‍ ജനങ്ങള്‍ നാട് വിട്ടു
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 11:09am

സറാസസ്: വെനസ്വലേയില്‍ സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു. പ്രതിസന്ധ രൂക്ഷമായ 2015 മുതല്‍ ഇതുവരെ മൂന്ന് മില്യണ്‍ ജനങ്ങളാണ് നാട് വിട്ടതെന്ന ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

പ്രതിസന്ധി രൂക്ഷമായതോടെ രാജ്യം താമസിക്കാന്‍ പറ്റാതായിരിക്കുകയാണ്. ഒരു ദിവസം 12 ആളുകള്‍ നാട് വിടുന്നെന്നാണ് കണക്കുകള്‍. ഭക്ഷണം,ക്ഷാമം, വിലക്കയറ്റം, രാജ്യത്ത് വര്‍ദ്ധിക്കുന്ന അക്രമസംഭവങ്ങള്‍ എന്നിവയാണ് കൂട്ടപ്പലായനത്തിന് വഴിയൊരുക്കിയത്.

വെനസ്വലേയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് യു.എന്‍ ഹൈ കമ്മീഷണര്‍ വില്യം സ്പ്ലിന്‍ഡര്‍ പറഞ്ഞു.

ALSO READ: സുജോയ് ഘോഷിന്റെ പുതിയ നെറ്റ്ഫ്ളിക്സ് വെബ് സീരീസ് ‘ടൈപ്റൈറ്റര്‍’

അയല്‍ രാജ്യങ്ങളായ കൊളംബിയ,പെറു, എന്നിവിടങ്ങളിലേക്കാണ് ജനങ്ങള്‍ പാലായനം ചെയ്യുന്നത്. കൊളംബിയയിലേക്ക് മാത്രം ദിവസേന 3000 ആളുകള്‍ എത്തുന്നതായും യു.എന്‍ പറയുന്നു.എന്നാല്‍ യു.എന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രസിഡന്റ് നിക്കോളസ് മദുറോ നിഷേധിച്ചു.

കള്ളക്കടത്ത് തടയുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയതോടെയാണ് വെനസ്വലേയുടെ സാമ്പത്തിക ഭദ്രതയുടെ നടുവൊടിഞ്ഞത് 2018 ഓഗസ്റ്റില്‍ മിനിമം ശമ്പളം 3,0000 ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. പണപ്പെരുപ്പം മൂലം അതിഭീകരമായ അരക്ഷിതാവസ്ഥയാണ് വെനസ്വേല ജനത നേരിടുന്നത്. ആസൂത്രണമില്ലാത്ത ഭരണ സംവിധാനമാണ് വെനസ്വേലയെ തകര്‍ത്തതെന്ന്് യു.എന്‍.റിപ്പോര്‍ട്ടില്‍ പറയുന്നു

മൂന്ന് മാസത്തെ ശമ്പളം കൊണ്ട് പ്രഫസര്‍ ഷൂ നന്നാക്കിയ വാര്‍ത്തയും ഒരു പീസ് ചോക്ലേറ്റിന് മൂന്ന് ലക്ഷം ബൊളീവര്‍ വിലയായതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Advertisement