ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
കര്‍ണാടകത്തിന് വേണ്ടി എന്റെ ഹൃദയം മിടിക്കുന്നു; ജനാധിപത്യത്തില്‍ എത്ര സീറ്റുകള്‍ കിട്ടുന്നു എന്നതല്ല പ്രധാനം, ജനങ്ങള്‍ എന്താഗ്രഹിക്കുന്നുവെന്നതാണ് പ്രധാനം; യെദ്യൂരപ്പയുടെ പ്രസംഗം
ന്യൂസ് ഡെസ്‌ക്
Saturday 19th May 2018 4:13pm

ബംഗളൂരു: കര്‍ണാടകയില്‍ രണ്ടര ദിവസത്തെ മുഖ്യമന്ത്രിയായി വാണ യെദ്യൂരപ്പ രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് മുന്‍പെ നടത്തിയ വൈകാരിക പ്രസംഗത്തിനൊടുവിലാണ് രാജി.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

പ്രധാനമന്ത്രി മോദിയും അമിത് ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. കര്‍ണാടകയിലെ ജനത വോട്ട് ചെയ്തത് ബി.ജെ.പിക്ക്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായിരുന്നു ജനഹിതം. രണ്ട് വര്‍ഷം അങ്ങോളം ഇങ്ങോളം കര്‍ണാടകയില്‍ യാത്ര ചെയ്തു. ജനങ്ങളുടെ സ്‌നേഹം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെ.ഡി.എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പോരാടും. ജനാധിപത്യത്തില്‍ എത്ര സീറ്റുകള്‍ കിട്ടുന്നത് എന്നല്ല പ്രധാനം, ജനങ്ങള്‍ എന്താഗ്രഹിക്കുന്നുവെന്നതാണ് പ്രധാനം.

ഒടുവില്‍ നാണം കെട്ട് രാജി; വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചു

എനിക്ക് ജനങ്ങളെ സേവിക്കണം, സംസ്ഥാനത്തെ സേവിക്കണം. കര്‍ണാടകത്തിലെ ആറരക്കോടി ജനങ്ങള്‍ക്ക് ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു. മോദി ഒരിക്കലും കര്‍ണാടകത്തെ പരിഗണിക്കാതിരുന്നില്ല. കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍ണാടകത്തെ മാതൃകാ സംസ്ഥാനമാക്കണമെന്നായിരുന്നു എന്റെ പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സ്വപ്‌നമായിരുന്നു സംസ്ഥാനത്തെ പിന്നാക്കക്കാരെ ഉയര്‍ത്തിക്കൊണ്ടു വരികയെന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഒരു പദ്ധതിയും നടപ്പിലാക്കിയില്ല. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്റെ ഹൃദയം മിടിക്കുകയാണ്. അവരുടെ ദുഖങ്ങള്‍ ഞാന്‍ എന്റേതായി കാണുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ 28 സീറ്റുകളും ലഭിക്കും. കര്‍ണാടക അനുഗ്രഹിക്കപ്പെട്ട സംസ്ഥാനമാണ്. നമുക്ക് ആവശ്യം സത്യസന്ധരായ നേതാക്കളെയാണ്. എന്റെ ജീവിതം ഒരുപാട് പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. അത്തരമൊരു പരീക്ഷണമാണ് ഇപ്പോള്‍ നേരിടുന്നത്. പ്രതിപക്ഷത്തോട് എനിക്ക് പറയാനുള്ളത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കുകയെന്നതാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയാണ്.

Advertisement