എഡിറ്റര്‍
എഡിറ്റര്‍
കളേഴ്‌സ് ഓഫ് സൗദിയില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകരും ഫോട്ടോഗ്രാഫര്‍മാരും
എഡിറ്റര്‍
Tuesday 15th December 2015 1:13pm

colours12സൗദി വിനോദസഞ്ചാര വികസന പദ്ധതിയായ ‘സൗദി കളേഴ്‌സ് ഫോറത്തിന് കഴിഞ്ഞ ദിവസമാണ് റിയാദില്‍ തുടക്കം കുറിച്ചത്.

നാലാമത് രാജ്യാന്തര പ്രദര്‍ശനത്തില്‍ ഫോട്ടോഗ്രഫി പ്രൊഡക്ഷന്‍ വര്‍ക് ഷോപ്പ് വിജയകരമായി നടത്തി.

സൗദിയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ കളേഴ്‌സ് ഓഫ് സൗദി ഫോറത്തില്‍  ഫോട്ടോഗ്രാഫിക്കും ഷോട്ട്ഫിലിമിനും പ്രത്യേക പ്രാധാന്യം തന്നെയാണ് നല്‍കിയിരിക്കുന്നത്.

വിദഗ്ദരായ ഫോട്ടോഗ്രാഫര്‍മാരും സിനിമാസംവിധായകരും പങ്കെടുത്ത പ്രത്യേക വര്‍ക് ഷോപ്പില്‍ തങ്ങളുടെ അനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. ഈ വിഭാഗത്തില്‍ 50 ഓളം ലെക്‌ചെറുകള്‍ നടന്നു.

ലാന്‍ഡ്‌സ്‌കേപ്, അണ്ടര്‍വാട്ടര്‍, സ്‌പോര്‍ട്‌സ് തുടങ്ങിയവയും മറ്റുമേഖലയിലെ ഫോട്ടാഗ്രാഫിയെ കുറിച്ചും സിനിമാസംവിധാനത്തെ കുറിച്ചും വര്‍ഷോപ്പില്‍ പ്രതിപാദിക്കുകയുണ്ടായി.

എങ്ങനെ ഒരു വീഡിയോ വിജയകരമാക്കാമെന്നും ടൂറിസം ഫിലിമുകളും പരസ്യചിത്രങ്ങളും എങ്ങനെ മികവുറ്റതാക്കാമെന്ന ക്ലാസും വര്‍ഷോപ്പില്‍ ഉണ്ടായിരുന്നു.

സൗദി സാംസ്‌കാരിക, വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് എസ്.സി.ടി.എന്‍.എച്ച് മേള സംഘടിപ്പിക്കുന്നത്.

റിയാദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച പ്രദര്‍ശനം ഡിസംബര്‍ 19 വരെ നീളും. വിനോദ സഞ്ചാര വികസന രംഗത്ത് വന്‍മാറ്റത്തിന്റെ ചുവടുവെപ്പിനാണ് കളേഴ്‌സ് ഓഫ് സൗദി ഫോറം സാക്ഷ്യംവഹിക്കുക.

Advertisement