എഡിറ്റര്‍
എഡിറ്റര്‍
റിയാലിറ്റി ഷോ: റീമ കല്ലിങ്കലിന് ഫിലിം ചേംബറിന്റെ വിലക്ക്
എഡിറ്റര്‍
Wednesday 13th March 2013 4:17pm

തിരുവനന്തപുരം: റീമ കല്ലിങ്കലിന് ഫിലിം ചേംബറിന്റെ വിലക്ക്. ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന ചലച്ചിത്ര താരങ്ങളോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ കത്തു നല്‍കിയിരുന്നു.

Ads By Google

എന്നാല്‍ ഈ കത്തിന് യാതൊരു വിധ മറുപടിയും നല്‍കാന്‍ റീമ തയ്യാറാകാത്തതാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിലിംചേംബറിനെ പ്രേരിപ്പിച്ചത്.

ഇവരുടെ ചിത്രങ്ങളുമായി സഹകരിക്കില്ലെന്നും ഫിലിം ചേംബര്‍ കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്്. ഒരു പ്രമുഖ ചാനലിന്റെ മിടുക്കി മിടുക്കിയെന്ന പരിപാടിയുടെ അവതാകയാണ് റീമ. റിയാലിറ്റി ഷോ കളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ട് നടന്മാരായ സുരേഷ് ഗോപി, സായികുമാര്‍, സിദ്ധീഖ്, ജഗദീഷ്, നടി അര്‍ച്ചന കവി എന്നിവര്‍ക്കും ചേംബര്‍ കത്തു നല്‍കിയിരുന്നു.

എന്നാല്‍ താന്‍ അവതാരകനായ ഷോ തീരുന്നതു വരെ സിനിമയില്‍ അഭിനയിക്കില്ലെന്ന് കാണിച്ച് സുരേഷ് ഗോപി കമ്മറ്റിയ്ക്കു മറുപടി അയച്ചതിനെ തുടര്‍ന്ന് സുരേഷ് ഗോപിയെ വിലക്കേണ്ടതില്ലെന്നു കമ്മറ്റി തീരുമാനിച്ചതായും, മറ്റുള്ളവര്‍ കത്ത് പരിഗണിച്ചിട്ടുണ്ടെന്നും നിലവിലുള്ള പരിപാടിയില്‍ നിന്നും  പിന്മാറുന്നതിനായി ഒരു തിയ്യതി നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു.

ഇതു പ്രകാരം മെയ് പതിനഞ്ചിനു ശേഷം റിയാലിറ്റി ഷോകളില്‍ നിന്നും വിട്ടു നില്‍ക്കാത്തവരെ വിലക്കേര്‍പ്പെടുത്തുമെന്ന് ഫിലിം ചേംബര്‍ കമ്മറ്റി പറഞ്ഞു.

എന്നാല്‍ കമ്മറ്റിയുടെ നിലപാടിനെ അവഗണിക്കുകയും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തതിനാല്‍ റീമയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് കമ്മറ്റി അറിയിച്ചു.

Advertisement