പ്രണയാര്‍ദ്ര സുന്ദര നിമിഷങ്ങള്‍ക്കായി ഒരു ഫിജി ട്രിപ്പ്‌
Travel Diary
പ്രണയാര്‍ദ്ര സുന്ദര നിമിഷങ്ങള്‍ക്കായി ഒരു ഫിജി ട്രിപ്പ്‌
ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 4:21 pm
സ്‌കൂബ ഡൈവിങ്ങും, നീന്തലുമൊക്കെ നല്ലൊരു വിനോദമാണിവിടെ. കൂടാതെ കരിമ്പുപാടങ്ങളും മലയും കാടുമൊക്കെ നിറഞ്ഞ ഗോത്രഗ്രാമങ്ങളും ഫിജിയിലുണ്ട്

പല യാത്രകള്‍ നടത്തിയവരുണ്ടാകാം. ട്രക്കിങ്ങും കാട്ടുസഞ്ചാരവുമൊക്കെയായിരിക്കാം പതിവുയാത്രാ സ്ഥലങ്ങള്‍. എന്നാല്‍ വളരെ സ്വസ്ഥമായിരിക്കാന്‍ ,പ്രണയം പങ്കുവെക്കാന്‍ ഒരു യാത്ര ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സ്ഥലങ്ങളൊന്നുമല്ല തെരഞ്ഞെടുക്കേണ്ടത്. കടലിനാല്‍ ചുറ്റപ്പെട്ട,ജലാശയങ്ങളുടെ സൗന്ദര്യം നുകരാന്‍ സാധിക്കുന്ന കൊച്ചു ദ്വീപുകളാണ് നല്ലത്. എന്നാല്‍ യാത്ര കീശയിലൊതുക്കുകയുമാകാം. പറഞ്ഞുവരുന്നത് അതിമനോഹരമായ തെക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയെ കുറിച്ചാണ്. 322 കൊച്ചുദ്വീപുകളടങ്ങുന്ന സുന്ദരരാജ്യം.

പഞ്ചാരമണലില്‍ കടല്‍ക്കാറ്റേറ്റ് മയങ്ങാം,ആര്‍ത്തുല്ലസിക്കാം എന്തുമാകാം. അത്രയ്ക്ക് സുന്ദരമാണിവിടം.നയനമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും കടലിനോട് ചേര്‍ന്ന് കിടക്കുന്ന ശാന്തമായ കായലുകളും ഫിജിയെ ഏവരുടെയും ഹൃദയത്തിലേക്ക് ചേര്‍ത്തുവെക്കുന്നു.

സ്‌കൂബ ഡൈവിങ്ങും, നീന്തലുമൊക്കെ നല്ലൊരു വിനോദമാണിവിടെ. കൂടാതെ കരിമ്പുപാടങ്ങളും മലയും കാടുമൊക്കെ നിറഞ്ഞ ഗോത്രഗ്രാമങ്ങളും ഫിജിയിലുണ്ട്. ഈ രാജ്യത്തേക്ക് പോകണമെങ്കില്‍ ചെലവ് പരമാവധി രണ്ട് ലക്ഷം രൂപാ മതി. കാരണം ബജറ്റ് ഹോട്ടലുകളും മറ്റും ഫിജിയിലുണ്ട്.