എഡിറ്റര്‍
എഡിറ്റര്‍
ഫിഗോ സെലിബ്രേഷന്‍ എഡിഷന്‍
എഡിറ്റര്‍
Tuesday 5th March 2013 1:19pm

പ്രീമിയം ഹാച്ച് ബാക്കായ ഫിഗോയുടെ പ്രത്യേക പതിപ്പ് ഫോഡ് വിപണിയിലിറക്കി. ഫിഗോയുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഫിഗോ സെലിബ്രേഷന്‍ എഡിഷന്‍.

Ads By Google

നീല നിറത്തിലുള്ള ബോഡി ഗ്രാഫിക്‌സ് , റിയര്‍ സ്‌പോയ് ലര്‍ , പുതിയ സീറ്റ് കവര്‍ , സാറ്റലൈറ്റ് നാവിഗേഷന്‍ , ഫിഗോ ബ്രാന്‍ഡിങ്ങുള്ള വാതില്‍ പടി , റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് എന്നീ അധിക പ്രത്യേകതകള്‍ ഇതിനുണ്ട്. ഡയമണ്ട് വൈറ്റ് നിറമാണ് സെലിബ്രേഷന്‍ എഡിഷന് .ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില : പെട്രോള്‍  4.15 ലക്ഷം രൂപ, ഡീസല്‍  5.15 ലക്ഷം രൂപ.

എന്‍ജിനു മാറ്റമില്ല.1.2 ലീറ്റര്‍ ( 71 ബിഎച്ച്പി)  പെട്രോള്‍ , 1.4 ലീറ്റര്‍ ( 68 ബിഎച്ച്പി ) ഡീസല്‍ എന്‍ജിന്‍ എന്‍ജിനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 15.60 കിമീ , 20 കിമീ എന്നിങ്ങനെയാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

2010 ല്‍ വിപണിയിലെത്തിയ ഫിഗോ തുടക്കം മുതല്‍ മികച്ച വില്‍പ്പന നേടിയിരുന്നു. അമേരിക്കന്‍ കമ്പനി ഫോഡിന് ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ തുണയായ മോഡലെന്നും ഫിഗോയെ വിശേഷിപ്പിക്കാം.

നിലവില്‍ ഫോഡ് ഇന്ത്യയുടെ വില്‍പ്പനയുടെ 80 ശതമാനവും ഫിഗോയുടെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ടാം തലമുറ ഫിഗോ വിപണിയിലെത്തി. ഇന്ത്യയിലും വിദേശത്തുമായി ഇതിനോടകം 2.70 ലക്ഷം ഫിഗോ വില്‍പ്പന നടന്നിട്ടുണ്ട്.

പ്രീമിയം ഹാച്ച് ബാക്കായ ഫിഗോയുടെ പ്രത്യേക പതിപ്പ് ഫോഡ് വിപണിയിലിറക്കി. ഡയമണ്ട് വൈറ്റ് നിറമാണ് സെലിബ്രേഷന്‍ എഡിഷന്.

Advertisement