എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ അവകാശവാദങ്ങളല്ല, ഇതാണ് യഥാര്‍ത്ഥ ഗുജറാത്ത്; കണക്കുകള്‍ നിരത്തി രാഹുല്‍ഗാന്ധി
എഡിറ്റര്‍
Friday 3rd November 2017 12:59pm

മുംബൈ: ഗുജറാത്തിലെ യുദ്ധം സത്യവും അസത്യവും തമ്മിലാണെന്നും സത്യത്തെ മറികടന്ന് അസത്യത്തിന് ജയിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഗുജറാത്തില്‍ സംഘടിപ്പിച്ച നവസര്‍ജന്‍ യാത്രയിലായിരുന്നു രാഹുല്‍ കേന്ദ്രനേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യവും അസത്യവും തമ്മില്‍ യുദ്ധം ആരംഭിച്ചു. പാണ്ഡവന്‍മാരുടെ കയ്യിലുള്ള ആയുധം സത്യമായിരുന്നു. കൗരവരുടെ കയ്യില്‍ വലിയ സൈന്യവും. അതുപോലെ തന്നെ ഇന്നും സത്യവും അസത്യവും തമ്മിലുള്ള യുദ്ധമാണ് ഇവിടേയും.  മോദിജിയുടെ കയ്യില്‍ സംസ്ഥാനസര്‍ക്കാരുണ്ട്. കേന്ദ്രമുണ്ട്. പൊലീസുണ്ട് ആര്‍മിയുണ്ട്. പക്ഷേ തെറ്റുകള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല- രാഹുല്‍ പറയുന്നു.

ഗുജറാത്തിനെ കുറിച്ച് ബി.ജെപി പറയുന്നതൊന്നുമല്ല സത്യം. കഷ്ടതയനുഭവിക്കുന്ന കര്‍ഷകരും ചിലവേറിയ വിദ്യാഭ്യാസവും അതിലേറെ ചിലവുള്ള ആരോഗ്യരംഗവുമാണ് ഇപ്പോള്‍ ഗുജറാത്തിലുള്ളത്. പട്യാദാര്‍ സമുദായക്കാര്‍ക്ക് നേരെ നിറയൊഴിക്കുന്ന, ദളിതരെ അടിച്ചൊടുക്കുന്ന ഗുജറാത്താണ് ഇന്നത്തെ യഥാര്‍ത്ഥ ഗുജറാത്ത്. തൊഴിലില്ലായ്മയാണ് ഗുജറാത്തിന്റെ മറ്റൊരു യാഥാര്‍ത്ഥ്യം.


Dont miss എം.പിമാര്‍ക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിരക്ക്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ നീക്കാന്‍


മോദിജീ രണ്ട് കോടി തൊഴിലവസരങ്ങളാണ് ഗുജറാത്തില്‍ വാഗ്ദാനം ചെയ്തത്. ചൈനയില്‍ ഓരോ 24 മണിക്കൂറിനുള്ളിലും 50000 യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. നമ്മുടെ രാജ്യത്തോ, 24 മണിക്കൂറിനിടെ തൊഴില്‍ ലഭിക്കുന്നത് വെറും 450 പേര്‍ക്കാണ്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ മാജിക്കാണ് ഇത്. ഇതാണ് സത്യം- രാഹുല്‍ ഗാന്ധി പറയുന്നു.

ഗുജറാത്തിന്റെ രണ്ട് പുത്രന്‍മാര്‍ ഗാന്ധിജിയും സര്‍ദാര്‍ വല്ലഭായ്പട്ടേലും ഇംഗ്ലണ്ടിനെപ്പോലുള്ള വലിയ ശക്തിയ്ക്ക് സത്യത്തിന്റെ ശക്തി എന്താണെന്ന് കാണിച്ചുകൊടുത്തു. ഇതുപോലെ ഗുജാറത്തിലുള്ള ഓരോ ജനങ്ങളുടെ തങ്ങളുടെ ശക്തി എന്താണെന്ന് ബി.ജെ.പിക്ക് കാണിച്ചുകൊടുക്കണം.

22 വര്‍ഷം മുന്‍പ് ആദിവാസികള്‍ തങ്ങളുടെ ഭൂമി ബി.ജെ.പിക്ക് കൊടുത്തു. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനായിരുന്നു അന്ന് അവര്‍ അത് ചെയ്തത്. നിങ്ങള്‍ അവര്‍ക്ക് ഭൂമിയും വെള്ളവും ഉള്‍പ്പെടെ എല്ലാം കൊടുത്തു. നിങ്ങള്‍ക്ക് അവകാശപ്പെട്ടത് അവര്‍ തിരിച്ചുനല്‍കുമെന്ന വിശ്വാസത്തോടെയായിരുന്നു ഇതെല്ലാം ചെയ്തത്. എന്നാല്‍ അവര്‍ അതെല്ലാം മറന്നു. ഇതൊന്നും നിങ്ങളുടേതല്ലെന്ന് അവര്‍ പറഞ്ഞു. എല്ലാം കുത്തകമുതലാളിമാര്‍ക്ക് തീറെഴുതി- രാഹുല്‍ പറയുന്നു.

ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്റെ അടയാളമാണ്. അത് ഒരിക്കലും ഇന്ത്യയ്ക്ക് ശക്തിപകരില്ല. കാരണം അത് ഉണ്ടാക്കിയിരിക്കുന്നത് ജപ്പാനിലാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് ഇന്ത്യന്‍ റെയില്‍വേയാണ്. രാജ്യത്തിന്റെ ഏതുഭാഗത്തേക്കും കുറഞ്ഞ ചിലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന നമ്മുടെ ഇന്ത്യന്‍ റെയില്‍വേ. ഇതാണ് അഭിനന്ദിക്കപ്പെടേണ്ടതെന്നും രാഹുല്‍ പറയുന്നു.

Advertisement