എഡിറ്റര്‍
എഡിറ്റര്‍
പരിസ്ഥിതി സൗഹൃദവുമായി ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനം
എഡിറ്റര്‍
Saturday 10th May 2014 2:02pm

sastra-sahitya-parisat കാസര്‍കോട്: പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായാണ് ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനം കാസര്‍ഗോഡ് നടക്കുന്നത്. നാടന്‍ വിഭവങ്ങശാണ്് സംഘാടകര്‍ പ്രതിനിധികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത കുത്തരിക്കും പച്ചക്കറികള്‍ക്കുമൊപ്പം ചക്ക ഉല്‍പ്പനങ്ങളുമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ചക്ക പുഴുക്കും ചക്കപ്പായസവും വാഴക്കൂമ്പു കൊണ്ടുള്ള കറിയും നാടന്‍ കുത്തരികഞ്ഞിയുമാണ് സമ്മേളനനഗരിയില്‍ സംഘാടകര്‍ ഒരുക്കിയത്. ചായക്കൊപ്പം കഴിക്കാന്‍  ചക്കച്ചുളയും. അരിയും പച്ചക്കറികളും പരിഷത് പ്രവര്‍ത്തകര്‍ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്തതാണ്. കാര്‍ഷിക മേഖല തകര്‍ച്ചയെ നേരിടുകയും കര്‍ഷകര്‍ പിന്‍തിരിയുകയും ചെയ്യുമ്പോഴാണ് സംഘകൃഷിയിലൂടെ വിളവെടുത്ത് സംഘാടകര്‍ നാടന്‍ വിഭവങ്ങളൊരുക്കുന്നത്.

ഒരുമയുണ്ടെങ്കില്‍ വിഷമുക്തമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിളയിച്ചെടുത്ത് ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഇവിടെ ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍. 15 വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട് പരിഷത് സമ്മേളനം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ഉദിനൂരില്‍ സമ്മേളനം തുടങ്ങിയത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശ്ക്തമായ നിയമങ്ങള്‍കൊണ്ടു വരുന്നതിനായുള്ള മെമ്മോറാണ്ടം അവതരിപ്പിക്കുന്നുവെന്നതാണ് ഇത്തവണത്തെ പരിഷത് സമ്മേളനത്തിന്റെ പ്രത്യേകത.

അന്ധവിശ്വാസത്തിനെതിരെ പോരാടുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോ ഹാമീദ് ധാബോല്‍ക്കറിന്റെ സാന്നിധ്യവും സമ്മേളനത്തിലുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, സംവാദങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സുസ്ഥിരവും സാമൂഹ്യ നീതിയലധിഷ്ടിതവുമായ വികസന കാഴ്ചപ്പാടുകള്‍ സമ്മേളനം മുന്നോട്ട് വെക്കുന്നു. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Advertisement