പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; അറുപത്തെട്ടുകാരന് ട്രിപ്പിള്‍ ജീവപര്യന്തം
Kerala News
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; അറുപത്തെട്ടുകാരന് ട്രിപ്പിള്‍ ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 6:51 pm

തൃശ്ശൂര്‍: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപതെട്ടുകാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്.

2015ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. മീന്‍കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീടുനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്.

വാടാനപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന ഫലവും 25 സാക്ഷികളേയും 23 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇതിനെ അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

വളരെ അപൂര്‍വമായി മാത്രമാണ് പോക്‌സോ കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തം തടവ് വിധിക്കാറുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Fifteen-year-old girl raped and made pregnant; Sixty-eight triple life