എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; ഫൈനല്‍ കൊല്‍ക്കത്തയില്‍; ക്വാര്‍ട്ടറിനു കൊച്ചിയും
എഡിറ്റര്‍
Monday 27th March 2017 4:16pm

 

സൂറിച്ച്: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ കൊല്‍ക്കത്തയില്‍. ഒക്ടോബര്‍ 28നു നടക്കുന്ന ഫൈനലിനുള്ള വേദിയായാണ് കൊല്‍ക്കത്തയെ ഫിഫ സമിതി പ്രഖ്യാപിച്ചത്.


Also read സ്മിത്തും പുറത്ത്; രണ്ടാമിന്നിങ്‌സില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; രഹാനയുടെ അത്ഭുത ക്യാച്ചും; ഭൂവനേശ്വറിന്റെ ബൗളിങ് മികവും കാണാം 


ആദ്യമായി ഇന്ത്യയിലെത്തുന്ന ഫിഫ ലോകകപ്പ് ആറു വേദികളിലായാണ് നടക്കുക. ഓക്‌ടോബര്‍ ആറിനു തുടങ്ങി 28നു അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന ദിവസം നടക്കുന്ന രണ്ടു മത്സരങ്ങളിലൊന്ന് മൂംബൈയിലും മറ്റേത് ന്യൂദല്‍ഹിയിലുമാണ്. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് കൊച്ചിയും ഗോവയും ഗുവാഹത്തിയും കൊല്‍ക്കത്തയും വേദിയാകും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശക്തി കേന്ദ്രങ്ങളില്‍ വേദി അനുവദിച്ചാണ് ഫിഫ മത്സരങ്ങള്‍ ക്രമീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

സെമി പോരാട്ടങ്ങള്‍ ഗുവാഹത്തിയിലും മുംബൈയിലുമാണ് നടക്കുക. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിനുണ്ട് . ഇന്ത്യയ്ക്കു പുറമേ ഏഷ്യയില്‍ നിന്ന് ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, പരാഗ്വെ, ചിലി, കൊളംബിയ എന്നീ രാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഒഷ്യാനയില്‍ നിന്ന് ന്യൂ കാലെഡോണിയയും ന്യൂസിലന്റുമാണ് ലോകകപ്പ് കളിക്കുക. ലോകഫുട്‌ബോളിലെ വന്‍ശക്തിയായ ബ്രസിലീന്റെ കുട്ടിം ടീം ടൂര്‍ണമെന്റിനെത്തുമ്പോള്‍ ചിരവൈരികളായ അര്‍ജന്റീന എത്തില്ല എന്നതും ശ്രദ്ധേയമാണ്.

Advertisement