എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും ലോകത്തിന്റെ നെറുകയില്‍ റോണോ
എഡിറ്റര്‍
Tuesday 24th October 2017 7:42am

മാഡ്രിഡ്: ലോകത്തിന്റെ നെറുകയില്‍ വീണ്ടും ക്രിസ്റ്റിയാനോ. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്ക്. റയലിന്റെ പരിശീലകനായ ഇതിഹാസതാരം സിനദ്ദിന്‍ സിദ്ദാനാണ് മികച്ച പരിശീലകന്‍. മെസിയേയും നെയ്മറേയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുരസ്‌കാരം നേടിയത്.

ബാഴ്സലോണ താരം ലികെ മാര്‍ട്ടെന്‍സാണ് വിമണ്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌ക്കാരം യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലുജി ബഫണ്‍ സ്വന്തമാക്കി. ഏറ്റവും മികച്ച ഗോളിനുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരം ആഴ്സണലിന്റെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിനാണ്. ക്രിസ്റ്റല്‍ പാലസിനെതിരേ സ്‌കോര്‍പ്പിയന്‍ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്.


Also Read: ‘ഹാര്‍ദ്ദികിനും ജിഗ്നേഷിനും നിശബ്ദരാകാന്‍ കഴിയില്ല; ലോകത്തിലെ മൊത്തം സമ്പത്തിനു പോലും ഗുജറാത്തിന്റെ ശബ്ദത്തെ വാങ്ങാന്‍ സാധിക്കില്ല’; രാഹുല്‍ ഗാന്ധി


അഞ്ചാം തവണയാണ് റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ പട്ടം നേടുന്നത്. മൂന്ന് ബാലണ്‍ഡിയോര്‍ പുരസ്‌ക്കാരവും കഴിഞ്ഞ വര്‍ഷത്തെ ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുമാണ് റൊണാള്‍ഡോയ്ക്കു ലഭിച്ചത്.

Advertisement