ബാഴ്സയില്‍ വീണ്ടും സ്പാനിഷ് തിളക്കം; ഒറ്റ ഹാട്രിക്കില്‍ തകര്‍ന്നത് 11 വര്‍ഷത്തെ ചരിത്രം
Football
ബാഴ്സയില്‍ വീണ്ടും സ്പാനിഷ് തിളക്കം; ഒറ്റ ഹാട്രിക്കില്‍ തകര്‍ന്നത് 11 വര്‍ഷത്തെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 6:00 pm

ലാ ലിഗയില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. റിയല്‍ ബെറ്റിസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ബാഴ്സക്കായി സ്പാനിഷ് താരം ഫെറാന്‍ ടോറസ് ഹാട്രിക് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ടോറസിനെ തേടിയെത്തിയത്.

2013 സീസണില്‍ ബാഴ്സലോണക്കായി ഹാട്രിക് നേടിയ പെഡ്രൊക്ക് ശേഷം കറ്റാലന്‍മാര്‍ക്കായി ഹാട്രിക് നേടുന്ന ആദ്യ സ്പാനിഷ് താരമെന്ന നേട്ടത്തിലേക്കാണ് ടോറസ് നടന്നുകയറിയത്.

പെഡ്രൊ ആയിരുന്നു ഇതിനുമുമ്പ് ബാഴ്‌സലോണയ്ക്കായി ഹാട്രിക് നേടിയ സ്പാനിഷ് താരം. 2013ല്‍ ഗെറ്റാഫെക്കെതിരെയായിരുന്നു പെഡ്രൊയുടെ ഹാട്രിക് പിറന്നത്. ആ മത്സരത്തില്‍ 5-2നായിരുന്നു ബാഴ്സലോണ വിജയിച്ചത്.

അതേസമയം മത്സരത്തില്‍ 21,48,90+2 എന്നീ മിനിട്ടുകളിലായിരുന്നു ടോറസിന്റെ മൂന്ന് ഗോളുകള്‍ പിറന്നത്. പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സിന്റെ വകയായിരുന്നു ബാക്കി ഒരു ഗോള്‍ പിറന്നത്.

മറുഭാഗത്ത് സ്പാനിഷ് താരം ഇസ്‌കോയുടെ ഇരട്ടഗോള്‍ ആയിരുന്നു റയല്‍ ബെറ്റിസ് മത്സരത്തില്‍ നേടിയ ഗോളുകള്‍.

ജയത്തോടെ ലാ ലിഗയില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും അഞ്ചു സമനിലയും രണ്ടു തോല്‍വിയും അടക്കം 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ. കോപ്പ ഡെല്‍റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജനുവരി 25ന് അത്ലറ്റിക് ക്ലബ്ബിനെതിരെയാണ് കറ്റാലന്‍മാരുടെ അടുത്ത മത്സരം.

Content Highlight: Ferran Torres hatric against real betis.