'വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല';എം.ജെ അക്ബറിനെ പിന്തുണച്ച് ബി.ജെ.പി വനിതാ വിഭാഗം മേധാവി
MeToo
'വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല';എം.ജെ അക്ബറിനെ പിന്തുണച്ച് ബി.ജെ.പി വനിതാ വിഭാഗം മേധാവി
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 11:33 am

ഭോപാല്‍: കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മന്ത്രിക്ക് പിന്തുണയുമായി ബി.ജെ.പി വനിതാ വിഭാഗം മേധാവി ലന്റാ കേല്‍ക്കര്‍.

“വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍.” എന്നാണ് വിഷയത്തില്‍ ലന്റ പ്രതികരിച്ചത്.

വിഷയത്തില്‍ എന്തുകൊണ്ട് ഇതുവരെ വനിതാ മന്ത്രിമാര്‍ ഒന്നും പ്രതികരിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിച്ചതിന് തെളിവുകള്‍ ഉണ്ടോ എന്നും ഇവര്‍ ചോദിച്ചു.

“എം.ജെ അക്ബര്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ആരോപണം ഉന്നയിച്ചവര്‍ എല്ലാം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ. രണ്ട് ആള്‍ക്കാരുടെ ഭാഗത്തും തെറ്റുണ്ട്.”- അവര്‍ പറഞ്ഞു.

“അവര്‍ മീടൂ ക്യാമ്പയിനിങിനെ സ്വാഗതം ചെയ്തു. പീഡനത്തിനെതിരായി സംസാരിക്കാന്‍ മീടൂ സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് സ്ത്രീകള്‍ മനസിലാക്കിയത്. അതുകൊണ്ടാണ് ഒരു തുറന്ന് പറച്ചിലിന് ഇത്രയും വൈകിയത്.” അവര്‍ പറഞ്ഞു.

അക്ബര്‍ രാജി വയ്ക്കുമോ എന്ന ചോദ്യത്തിന് തനിക്കും പാര്‍ട്ടിക്കും ഹൈക്കമാന്റ് പറയുന്നത് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു എന്നായിരുന്നു ലന്റയുടെ മറുപടി.. ഹൈക്കമാന്റ് പറഞ്ഞാല്‍ രാജി ഉണ്ടായേക്കാം. എന്നാല്‍ മുന്‍പ് ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നെന്നും അന്ന് അദ്ദേഹം രാജി വെച്ച് അന്വേഷണം നേരിടുകയല്ല ചെയ്തതെന്നും ലന്റ പറഞ്ഞു.


ധീരമായ ക്യാംപെയ്‌നെ പരിഹസിക്കാന്‍ നാണമില്ലേ; വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റ് മുക്കി റോസ്‌ലിന്‍ ജോളി


അക്ബര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തതായി തെളിഞ്ഞാല്‍ നടപടി എടുക്കുമെന്നും ശക്തമായ അന്വേഷണം ഈ വിഷയത്തില്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

ഏഴ് വനിതാ മാധ്യമ പ്രര്‍ത്തകര്‍ ഇതിനോടകം അക്ബറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രിയാ റണാമി എന്നയാളാണ് ആദ്യം രംഗത്ത് വന്നത്. കഴിഞ്ഞവര്‍ഷം തന്നെ ഇവര്‍ ഒരു മാഗസിന് വേണ്ടിയുള്ള അഭിമുഖത്തില്‍ ഈ കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പരസ്യമായി പേര് വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം വിദേശയാത്രയില്‍ ഉള്ള അക്ബര്‍ ഇത് വരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച തിരികെ വരാന്‍ അദ്ദേഹത്തോട് നിദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.