എഡിറ്റര്‍
എഡിറ്റര്‍
‘ ഏമാന്മാരെ ഏമാന്മാരെ..’ ഗാനത്തിന് ഇതാ ഒരു സ്ത്രീപക്ഷ ബദല്‍
എഡിറ്റര്‍
Wednesday 5th April 2017 10:36pm

തൃശ്ശൂര്‍: സമീപകാലത്ത് കേരളക്കര ഏറ്റവും കൂടുതല്‍ ഏറ്റെടുത്ത ഗാനമായിരുന്നു തൃശ്ശൂരിലെ ഊരാളി ഗായക സംഘം ആദ്യം പാടുകയും പിന്നീട് ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ഹിറ്റാവുകയും ചെയ്ത ‘ ഏമാന്മാരെ ഏമാന്മാരെ’ എന്നത്. ഇപ്പോഴിതാ ഈ ഗാനത്തിന് ഒരു സ്ത്രീപക്ഷ ബദല്‍ തയ്യാറാവുകയാണ്.

കേരള സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ട യൂത്ത് ഫോര്‍ ജെന്റര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയാണ് ജനനയന ഗായകസംഘത്തിന്റെ സഹായത്തോടെ ഗാനമൊരുക്കുന്നത്.


Also Read: ഡി.ജി.പിയുടെ വാദം പൊളിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍; ബാഹ്യശക്തികള്‍ ഉണ്ടെന്ന് ഡി.ജി.പിയോട് പറഞ്ഞിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍


ഗാനത്തിന്റെ ചിത്രീകരണം ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടന്നു. പെണ്‍കുട്ടികള്‍ക്കു പുറമെ നിരവധി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ചിത്രീകരണത്തില്‍ പങ്കെടുത്തു.

ഭരണകൂട ഭീകരതയ്ക്കും മോറല്‍ പൊലീസിംഗിനെതിരേയുമായ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ആ ഗാനമെങ്കിലും അത് ഫലത്തില്‍ പുരുഷന്റെ സ്വതന്ത്രപ്രഖ്യാപനമാണെന്ന ബോധത്തില്‍ നിന്നുമാണ് നിന്നാണ് ഗാനത്തിനു സ്ത്രീ ബദല്‍ ഒരുങ്ങുന്നത്.

ഗാനത്തിന്റെ വരികളിലും ചിത്രീകരണത്തിലുമെല്ലാം അത് പ്രകടമായിരുന്നു. ജനസഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും പങ്കാളിത്തമില്ലാതെ ഏതൊരു സ്വതന്ത്ര പ്രഖ്യാപനവും പൂര്‍ണ്ണമാകില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ബദലിന്റെ പ്രചോദനം.

ഐ.ഗോപിനാഥിന്റെ ആശയത്തിന് അരവിന്ദ്.വി.എസ് വരികള്‍ എഴുതിയിരിക്കുന്നു. പുഷ്പാവതിയും സംഘവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം രണ്‍ജിത്ത് ചിറ്റാടയുടേയും കോറിയോഗ്രാഫി കിരണിന്റേതുമാണ്.


Don’t Miss: ‘മഹിജയുടെ സമരത്തെ തള്ളിപ്പറയാനില്ല’; നീതിക്കായുള്ള സമരത്തില്‍ സംഘടന ഒപ്പമുണ്ടാകുമെന്നും എസ്.എഫ്.ഐ


ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയതത് സുധീപ് ഇ.എസ് ആണ്. അഹാന, സീന, രവി വാസുദേവ്, ലിജേഷ്, ജിജീഷ്, ഹരി തുടങ്ങിയവരുടെ സംഘത്തിന്റെ‚നേതൃത്വത്തിലാണ് ഗാനചിത്രീകരണം നടന്നത്. ആതിര, ബ്രീസ്, കമല നസ്‌റിന്‍,
ആയിഷ, ബിന്ദു, എമില്‍, ദീപ്തി ക്്യാണി, ഭദ്ര, നീരദ, സല്‍മത്ത്, സൗഭാഗ്യ, ഷീല, മനീഷ, ലെസ്ലി, റിഞ്ചു തുടങ്ങിയവരാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്.

Advertisement