എഡിറ്റര്‍
എഡിറ്റര്‍
ഭൂമിയില്‍ നിന്നും 39 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ചാടി ഫെലിക്‌സിന്റെ റെക്കോര്‍ഡ്
എഡിറ്റര്‍
Monday 15th October 2012 12:50am

ന്യൂ മെക്‌സിക്കോ: ആകാശത്തിന്റെ ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ നിന്ന് താഴേക്ക് ചാടി ഓസ്‌ട്രേലിയക്കാരന്‍ ഫെലിക്‌സ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കി. ഭൂമിയില്‍ നിന്നും 39 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ചാടിയാണ് ഓസ്ട്രിയക്കാരനായ ഫെലിക്‌സ് നേട്ടം കൈവരിച്ചത്.

ഫെലിക്‌സിന്റെ ഈ ചാട്ടം അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു. ന്യൂമെക്‌സിക്കോ മരുഭൂമിയില്‍നിന്ന് കൂറ്റന്‍ ഹീലിയം ബലൂണിലാണ് ഫെലിക്‌സ് 39 കിലോമീറ്റര്‍ (1,28,000 അടി) ഉയരത്തിലെത്തിയത്.

Ads By Google

എത്തിയ ഉടന്‍ തന്നെ ഫെലിക്‌സ് താഴോട്ട് ചാടാനുള്ള തയ്യാറെടുപ്പ് തുടങ്ങി. മണിക്കൂറില്‍ 1126.54 കിലോമീറ്റര്‍ (700 മൈല്‍) വേഗത്തിലായിരുന്നു ഭൂമിയിലേക്കുള്ള വരവ്.

പത്ത് മിനിറ്റുകൊണ്ട് മെക്‌സിക്കോ മരുഭൂമിയിലിറങ്ങി. അവസാനത്തെ ഏതാനും ആയിരം മീറ്ററുകള്‍ മാത്രമാണ് വേഗത കുറച്ച് സുരക്ഷിതമായി ഇറങ്ങുവാനായി അദ്ദേഹം പാരച്യൂട്ടിന്റെ സഹായം തേടിയത്.

ഈ നേട്ടത്തോടെ അമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഫെലിക്‌സ് ഭേദിച്ചത്. 31.33 കിലോമീറ്റര്‍ (1,02,800 അടി) ഉയരെനിന്ന് ചാടി യു.എസ്. വ്യോമസേനയിലെ കേണല്‍ ജോ കിറ്റിഞ്ജര്‍ 1960ല്‍ സ്ഥാപിച്ച റെക്കോഡാണ് ഫെലിക്‌സ് തകര്‍ത്തത്.

Advertisement