എഡിറ്റര്‍
എഡിറ്റര്‍
ഫെഡറര്‍ ക്ലാസിക് ടെന്നീസിന്റെ ആധുനിക രൂപം: അമൃത് രാജ്
എഡിറ്റര്‍
Wednesday 19th June 2013 1:06pm

Federer

ന്യൂദല്‍ഹി: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ക്ലാസിക് ടെന്നീസിന്റെ ആധുനിക രൂപമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിജയ് അമൃത് രാജ്. മികച്ച കളിക്കാരനാണ് ഫെഡറര്‍ എന്നും ഇ.എസ്.പി.എന്നിലെ കമ്മന്റേറ്റര്‍ കൂടിയായ അമൃത് രാജ് പറയുന്നു.
Ads By Google

മറ്റ് കളിക്കാരെ അപേക്ഷിച്ച് ഫെഡററുടെ കളികാണാന്‍ വളരെ മനോഹരമാണ്. ഫെഡററുടെ എനര്‍ജി ലെവല്‍ വളരെ കൂടുതലാണ്. കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ് ഇതിന് കാരണം.

ടെന്നീസ് ചരിത്രത്തിലെ പുതിയ ഇതിഹാസം സെറീന വില്യംസും ഇതേ ഗണത്തില്‍ പെട്ടതാണെന്നാണ് അമൃത് രാജ് പറയുന്നത്. വളരെ റിലാക്‌സ്ഡ് ആയാണ് സെറീന ഇപ്പോള്‍ ക്വാര്‍ട്ടില്‍ എത്തുന്നത്.

ഇരുവരും ഈ പ്രായത്തിലും ശരീരം ഫിറ്റായി സൂക്ഷിക്കുന്നു. സെറീനയുടെ യഥാര്‍ത്ഥ എതിരാളി മരിയ ഷറപ്പോവയാണെന്നും അമൃത് രാജ് പറഞ്ഞു.

Advertisement