ആശങ്ക വേണ്ട ജാഗ്രത മതി..അതില്‍ അലസത വിചാരിക്കരുത്
COVID-19
ആശങ്ക വേണ്ട ജാഗ്രത മതി..അതില്‍ അലസത വിചാരിക്കരുത്
നിസ സലിം
Sunday, 8th March 2020, 6:31 pm

എന്റെ ഹസ്ബന്റ് മാര്‍ച്ച് 2 ന് വൈകിട്ട് 4.20 ന് ഒമാനില്‍ നിന്നും തിരുവനന്തപുരത്ത് എത്തി. ഞാനും ബ്രദറും കാറില്‍ പോയി പിക് ചെയ്തു വരുന്ന വഴി രണ്ട് കടയിലും കയറി. ഒന്ന് ആലംകോട് സെന്ററില്‍ ഫുഡ് കഴിക്കാനും ആറ്റിങ്ങല്‍ സൈക്ലോണില്‍ ബാഗ് വാങ്ങാനും. യാത്ര ക്ഷീണം മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ രാത്രി ഏറെ കഴിഞ്ഞ് നല്ല ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.

രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലില്‍ പോയി കൊറോണ സ്‌ക്രീനിംഗ് ആവശ്യപ്പെട്ടു. അവര്‍ വേഗം തന്നെ അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നു. എന്നെയും കൂട്ടി ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചു. വളരെ നല്ല മെഡിക്കല്‍ സ്റ്റാഫ്. കേരള ആരോഗ്യ രംഗത്തിന്റെ അവസരോചിതമായ മാറ്റത്തിന് അഭിനന്ദനങ്ങള്‍

അദ്ദേഹത്തിന്റെ സാംപിള്‍ ടെസ്റ്റിന് അയച്ചിരിക്കുകാണ്. റിസള്‍ട്ട് വന്നിട്ടില്ല. ഞങള്‍ രണ്ടു പേരും ഹോം ക്വറന്റീനില്‍ ആണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നു. 5 ദിവസത്തേക്ക് മെഡിസിന്‍ തന്നു. പക്ഷേ പനി മാറ്റം ഒന്നുമില്ല. കുറയും മാറും എന്ന് പ്രതീക്ഷിക്കുന്നു..പ്രാര്‍ത്ഥിക്കുന്നു..തിരികെ ഞങ്ങളെ ആംബുലന്‍സില്‍ തന്നെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. വൈകിട്ട് ചായയും ഹോസ്പിറ്റലില്‍ നിന്ന് തന്നിരുന്നു. ഇതൊക്കെ നേരിട്ട് അനുഭവിച്ച് ഒരാള്‍ എന്ന നിലയില്‍ എന്റെ ഹൃദയത്തില് നിന്നുള്ള സല്യൂട്ട് ടീച്ചറമ്മയ്ക്ക്.

ഇന്നലെ റിസള്‍ട്ട് വന്നു. നെഗറ്റീവ് ആണ്. ഇന്ന് പനിക്കുള്ള മെഡിസിന്‍ തീരും. നാളെ ഒന്ന് കുടി ഹോസ്പിറ്റലില്‍ പോയി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനിരിക്കുകയാണ് ..ആരോഗ്യനിലയില്‍ വളരെയധികം മെച്ചമുണ്ട്.

ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ത്ത കണ്ടതുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്. ആരും ഇക്കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പിന്റെ നടപടികളുമായി സഹകരിക്കാന്‍ പ്രോത്സാഹിപ്പിക്കുക..

ഞങ്ങളും പറയുന്നു..ആശങ്ക വേണ്ട ജാഗ്രത മതി..അതില്‍ അലസത വിചാരിക്കരുത്..

ഓരോരുത്തരും മുന്‍കരുതലുകള്‍ സ്വീകരിക്കുക