റഫാല്‍ കരാര്‍; ഈ ക്‌ളോസ് ഒഴിവാക്കിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം
FB Notification
റഫാല്‍ കരാര്‍; ഈ ക്‌ളോസ് ഒഴിവാക്കിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം
കെ.ജെ ജേക്കബ്
Tuesday, 12th February 2019, 1:15 pm

അതായത് “അഴിമതി” ക്‌ളോസുകള്‍ കമ്പനികളുമായി നടത്തുന്ന കച്ചവടത്തില്‍ മാത്രമേ ബാധകമാകൂ; ഇത് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറാണ്, അതിനു ആ ക്‌ളോസുകള്‍ ബാധകമല്ല എന്ന്. (ദോഷം പറയരുതല്ലോ, സര്‍ക്കാര്‍ ഈ വാദം ഇതുവരെ മുന്‍പോട്ടു വച്ചിട്ടില്ല)

ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയാല്‍ പിടിച്ചു കയറാന്‍ നടത്തുന്ന ശ്രമം. കുറ്റം പറയുക വയ്യ.

അത് മനസ്സിലാകണമെങ്കില്‍ നമ്മള്‍ ഇത്തിരി ആഴത്തില്‍ പോകേണ്ടതുണ്ട്. ഇത്തിരി ക്ഷമയോടെ വായിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. ഞാന്‍ പരമാവധി ലളിതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ പ്രതിരോധസേനയ്ക്കു ആയുധം വാങ്ങാനുള്ള നടപടിക്രമങ്ങളുടെ ചട്ടം എന്നത് ഡിഫന്‍സ് പ്രോക്യുര്‍മെന്റ് പ്രൊസീജിയര്‍ അഥവാ ഡി.പി.പി ആണ്. എ.കെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോള്‍ 2006 -ഇല്‍ ആണ് ഡി.പി.പി ആദ്യമായി നിലവില്‍ വരുന്നത്. ഇത് പല പ്രാവശ്യം പരിഷ്‌കരിച്ചിട്ടുണ്ട്. 2013-ഇല്‍ പരിഷ്‌കരിച്ച ഡി.പി.പി അനുസരിച്ചാണ് റഫാല്‍ കച്ചവടം നടക്കുന്നത്.

ഡി.പി.പിയില്‍ പ്രധാനമായും സര്‍ക്കാര്‍ വിദേശ കമ്പനികളില്‍ നിന്നും ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ചട്ടങ്ങളാണ് എന്നത് ശരിയാണ്. എന്നാല്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ അഗ്രീമെന്റുകള്‍ക്കുള്ള ഇളവ് ഈ ചട്ടങ്ങളില്‍ ത്തന്നെ ആണ് ഉള്ളത്. തനി ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ ഡി.പി.പി യില്‍ പറഞ്ഞിട്ടുണ്ട്.

Read Also : റഫാലില്‍ ഒപ്പ് വെക്കുന്ന കാര്യം പത്തു ദിവസം മുമ്പ് എങ്ങനെ അമ്പാനി അറിഞ്ഞു; ഇമെയില്‍ പുറത്തുവിട്ട് രാഹുല്‍

എന്ന് വച്ചാല്‍ രണ്ട് വിധത്തില്‍ ആയുധങ്ങള്‍ വാങ്ങാം.

ഒന്ന്: കമ്പനികളിനിന്നു അഴിമതി രഹിത ക്‌ളോസ്, ബാങ്ക് ഗ്യാരന്റി ക്‌ളോസ് അടക്കമുള്ള വ്യവസ്ഥകള്‍ പാലിച്ചു വാങ്ങണം.

രണ്ട്: സര്‍ക്കാരുകള്‍ തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍ ഈ വ്യവസ്ഥകള്‍ പാലിക്കണം എന്നില്ല. പക്ഷെ അത്തരം കരാര്‍ ഏതു സന്ദര്‍ഭത്തിലാണ് ഉണ്ടാക്കേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകള്‍ പാലിക്കണം.

ഇനി ഏതൊക്കെയാണ് ആ സന്ദര്‍ഭങ്ങള്‍ എന്ന് നോക്കാം. ഇതാണ് ബന്ധപ്പെട്ട ഭാഗങ്ങള്‍.

(a) There are occasions when equipment of proven technology and capabilities belonging to a friendly foreign country is identified by our Armed Forces while participating in joint international exercises. Such equipment can be procured from that country which may provide the same, ex their stocks or by using Standard Contracting Procedure as existing in that country. In case of multiple choices, a delegation may be deputed to select the one, which best meets the operational
requirements.

relevant translation:

ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളോടൊപ്പം അന്താരാഷ്ട്ര സംയുക്ത അഭ്യാസങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സേന വിഭാഗത്തിന് ഏതെങ്കിലും ഒരു പ്രത്യേക ആയുധം/ഉപകരണം നന്നായി തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ആ രാജ്യത്തു നിന്ന് ആ ഉപകരണങ്ങള്‍ ആയുധങ്ങള്‍ വാങ്ങാം.

രണ്ട്:

There may be cases where a very large value weapon system / platform, which was in service in a friendly foreign country, is available for transfer or sale. Such procurements would normally be at a much lesser cost than the cost of the original platform/ weapon system mainly due to its present condition. In such cases, a composite delegation would be deputed to ascertain its acceptability in its present condition. The cost of its acquisition and its repairs / modifications would be negotiated based on Inter-Governmental Agreement.

വന്‍മൂല്യമുള്ള ഏതെങ്കിലും ആയുധം അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം ഏതെങ്കിലും സഹൃദ രാജ്യത്തുണ്ടാവുകയും അത് വില്‍പ്പനയ്ക്കോ മാറ്റത്തിനോ ലഭ്യമാവുകയും ചെയ്യുന്ന സന്ദര്‍ഭം. ആ ആയുധത്തിന്റെ/പ്ലാറ്റ്‌ഫോമിന്റെ അപ്പോഴത്തെ അവസ്ഥയുടെ അടിസ്ഥാനത്തില്‍ സാധാരണയിലും കുറഞ്ഞ വിലയ്ക്ക് ആയതു ലഭ്യമാകേണ്ടതാണ്. അങ്ങിനെ വരുന്ന സന്ദര്‍ഭത്തില്‍ ഒരു ടീമിനെ അങ്ങോട്ടയച്ചു അത് ഇപ്പോഴത്തെ അവസ്ഥയില്‍ നമുക്ക് അംഗീകരിക്കാന്‍ ആവുന്ന വിധത്തിലാണോ എന്ന് അന്വേഷിക്കേണ്ടതാണ്. അതിന്റെ വിലയും റിപ്പയറിന്റെ കാര്യങ്ങളും ഇന്റര്‍ ഗവണ്മെന്റ് അഗ്രിമെന്റിന്റെ ഭാഗമായി തീരുമാനിക്കാവുന്നതാണ്.

മൂന്ന്:

In certain cases, there may be a requirement of procuring a specific state-of-the art equipment/platform, however, the Government of the OEM”s country might have imposed restriction on its sale and thus the equipment cannot be evaluated on “No Cost No Commitment” basis. Such equipment may be obtained on lease for a specific period by signing an Inter-Governmental Agreement before a decision is taken for its purchase.

ചില ആധുനിക ആയുധങ്ങള്‍ ആവശ്യമായി വരും. എന്നാല്‍ ആ ആയുധത്തിന്റെ വില്‍പന ആ രാജ്യം നിയന്ത്രിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ആ ആയുധത്തിന്റെ മൂല്യനിര്‍ണ്ണയം നോ കോസ്റ്റ്-നോ കമ്മിറ്റ്‌മെന്റ് അടിസ്ഥാനത്തില്‍ നടക്കില്ല. ആ സന്ദര്‍ഭത്തില്‍ ആ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു മുന്‍പ് ഇന്റര്‍ ഗവണ്മെന്റ് അഗ്രിമെന്റിന്റെ ഭാഗമായി ആ ആയുധങ്ങള്‍ ലീസിന് വാങ്ങാവുന്നതാണ്.

ചുരുക്കത്തില്‍, സംയുക്ത ആഭ്യാസത്തില്‍ നല്ലതെന്നു കണ്ട ആയുധം, ഇപ്പോള്‍ ഉപയോഗത്തിലുള്ള എന്നാല്‍ അത്ര നല്ല കണ്ടീഷനിലല്ലാത്ത ആയുധം അഥവാ പ്ലാറ്റ്ഫോം ( എന്റെ വ്യാഖ്യാനം: വിമാനവാഹിനി), അല്ലെങ്കില്‍ വലിയ വാങ്ങല്‍ നടത്തുന്നതിന് മുന്‍പ് ഒരു സാമ്പിള്‍… ഈ മൂന്നു സന്ദര്‍ഭത്തില്‍ മാത്രമാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ കരാര്‍ പാടുള്ളൂ.

Read Also: മോദി റഫാല്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ വിഭാഗവുമായി കൂടിക്കാഴ്ച നടത്തി: വിശദാംശങ്ങള്‍ പുറത്ത്

2006 -ലെ ഡി.പി.പി യുടെ അടിസ്ഥാനത്തില്‍ റിക്വെസ്റ്റ് ഫോര്‍ പ്രൊപോസല്‍ പുറപ്പെടുവിച്ചു നടത്തിയ പ്രോസസ്സിന്റെ ഭാഗമായാണ് റഫാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അത് പബ്ലിക് ഡൊമെയ്‌നിലുള്ള വിവരമാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നു എന്ന് പ്രതിരോധമന്ത്രിമാരായിരുന്ന അരുണ്‍ ജെയ്റ്റ്ലിയും മനോഹര്‍ പരേഖകരും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.

ഈ പ്രോസസ്സിന്റെ കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും കൂടി നടത്തിയ സംയുക്ത പ്രഖ്യാപനത്തിന്റെ ആം പാരഗ്രാഫില്‍ പറയുന്നുണ്ട്. (ഇതാണ് അതില്‍ പറയുന്നത്: The two leaders agreed to conclude an Inter-Governmental Agreement for supply of the aircraft on terms that would be better than conveyed by Dassault Aviation as part of a separate process underway).

ഡി.പി.പി പ്രോസസ്സില്‍ ആയുധം/ഉപകരണം കണ്ടുപിടിച്ചു ഇന്റര്‍ ഗവണ്മെന്റാല്‍ കരാറിലേക്കു പോകാന്‍ അനുവദിക്കുന്ന യാതൊരു ചട്ടവും ഇപ്പോള്‍ നിലവിലില്ല.

ജനങ്ങള്‍ തെരഞ്ഞെടുത്ത ശക്തനായ പ്രധാനമന്ത്രിയ്ക്ക് തോന്നുന്ന വിധത്തില്‍ ആയുധം വാങ്ങാന്‍ ചട്ടം അനുവദിക്കുന്നില്ല.

അപ്പോള്‍ കോടതി ഇതൊക്കെ പരിശോധിച്ചില്ല എന്നല്ലേ? അതിനു കോടതിയോട് എന്താണ് പറഞ്ഞത്? എല്ലാം ചട്ടപ്രകാരമാണ് എന്നല്ലേ?

ഒന്നുകില്‍ അഴിമതി രഹിത- ബാങ്ക് ഗ്യാരന്റി ക്‌ളോസ് ഉള്ള ചട്ടപ്രകാരം വാങ്ങണം.

അല്ലെങ്കില്‍ മൂന്നു സന്ദര്‍ഭങ്ങളില്‍ പറഞ്ഞപോലെ ഇന്റര്‍ ഗവ. കരാര്‍ പ്രകാരം വാങ്ങണം.

ഇത് രണ്ടുമല്ല നടന്നത്.

ഇനിയെന്തിനാണ് ഈ ക്‌ളോസ് ഒഴിവാക്കിയത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.