എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ പിശക് മൂലം സൗദിയില്‍ 44 ശതമാനം രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 4th November 2015 2:41pm

medical-errorതൈഫ്: മെഡിക്കല്‍ പിശക് മൂലം സൗദിയില്‍ 44 ശതമാനം രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് മെഡിസിന്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തകരാറിലായ ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴിയും രോഗികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തകരാറിലായ ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി മെഡിക്കല്‍ പിശക് സംഭവിച്ചതായും അതുമൂലം വര്‍ഷത്തില്‍ 137 രോഗികള്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ പിശക് മൂലം രോഗികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി കാണിച്ച് 311 പരാതികളാണ് ഈ വര്‍ഷത്തില്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഭാവിയിലും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാനായി തകരാറിലായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നും കമ്മീഷന്‍ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ട് കമ്മീഷന് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത് റിയാദില്‍ നിന്നാണ്. 58 പരാതിയാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. ജിദ്ദയില്‍ നിന്നും 43 പരാതികളും മദീനയില്‍ നിന്നും 31 പരാതിയും അസിറില്‍ നിന്നും 25 ഉം ക്വാസിമില്‍ നിന്നും 28ഉം പരാതികളാണ് ലഭിച്ചത്.

അസുഖമായി എത്തുന്ന ഒരു രോഗിയെ ഡോക്ടര്‍ പൂര്‍ണമായും ഉപേക്ഷിക്കുന്ന അവസ്ഥയും മെഡിക്കല്‍ പിശക് തന്നെയാണ്.

Advertisement