എഡിറ്റര്‍
എഡിറ്റര്‍
ദൈവപ്രീതിക്കായി 13 കാരനെ പിതാവ് ബലി നല്‍കി; ക്രൂരകൃത്യം കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ ചൂഴ്‌ന്നെടുത്തശേഷം
എഡിറ്റര്‍
Monday 27th November 2017 11:23pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ പിതാവ് ദൈവപ്രീതിക്കായി പതിമൂന്നുകാരനെ ബലികൊടുത്തു. മകന്റെ സ്വകാര്യ ഭാഗങ്ങള്‍ ചൂഴ്ന്നെടുത്തതിനുശേഷമാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് രാംഗോപാലിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയിലാണ് സംഭവം. രൂപേഷ് പട്ടേല്‍ എന്ന ബാലനാണ് മരിച്ചത്. രൂപേഷിനെ പിതാവിന്റെ നേതൃത്വത്തില്‍ ബലി കൊടുക്കുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ബാലന്റെ സഹോദരിയുടെ സാന്നിധ്യത്തിലാണ് പിതാവും മന്ത്രവാദിയും ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്.


Also Read: ഹാദിയ കേസ്; സംതൃപ്തി നല്‍കുന്ന വിധിയെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍


നഗ്‌നമായ നിലയില്‍ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ മകനെ മന്ത്രവാദത്തിന് വേണ്ടി മറ്റാരോ തട്ടിയെടുത്ത് കൊലപ്പെടുത്തിയതാണെന്ന് അമ്മ ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പിതാവാണ് കൃത്യത്തിനു പിന്നിലെന്ന് തെളിയുകയായിരുന്നു.

പുറത്ത് പോയ അമ്മ തിരികെ വന്നപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. കോടാലി ഉപയോഗിച്ചാണ് പിതാവ് മകനെ കൊലപ്പെടുത്തിയിരുന്നത്. മകനെ ബലികൊടുത്താല്‍ മകനെ ബലികൊടുത്താല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഇയാള്‍ക്ക് ഉപദേശം നല്‍കിയ മന്ത്രവാദി രാജേഷ് യാദവും അറസ്റ്റിലായി.

Advertisement