കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
Kerala News
കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th November 2021, 4:25 pm

പത്തനംതിട്ട: കോന്നിയില്‍ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്നു കാരിയാണ് പീഡനത്തിനിരയായത്.

സംഭവത്തില്‍ പിതാവിനെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനം സംബന്ധിച്ച് കോന്നി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നാണ് പ്രതിയെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ രോഗിയാണ്.

കൊവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നപ്പോഴാണ് പീഡനം നടന്നത്.

ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രഹസ്യമായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  father raped his daughter and made her pregnant In Konni