എഡിറ്റര്‍
എഡിറ്റര്‍
ഷെറിന്റെ മരണം നിര്‍ബന്ധിച്ച് പാല്‍കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടി; കുറ്റംസമ്മതിച്ച് വളര്‍ത്തച്ഛന്‍ വെസ്‌ലി
എഡിറ്റര്‍
Tuesday 24th October 2017 11:42pm


അമേരിക്കയിലെ ടെക്സസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മരിച്ചത് നിര്‍ബന്ധിച്ച് പാല്‍കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്ന് വളര്‍ത്തച്ഛന്‍. നിര്‍ബന്ധിച്ച് പാല്‍കുടിപ്പിച്ചപ്പോള്‍ ഷെറിന്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി സമ്മതിച്ചതായി വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.


Also Read: ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ…’; മലയാള ഗാനവുമായി ധോണിയുടെ മകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വീഡിയോ വൈറല്‍


ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്ന് വെസ്‌ലിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസവും ചുമയുമുണ്ടായെന്നും കുട്ടി അബോധാവസ്ഥയിലായെന്നുമാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. കുട്ടിയ്ക്ക് നാഡിമിടിപ്പ് ഇല്ലെന്നു മനസിലായതോടെ ശരീരം വീട്ടില്‍ നിന്നു മാറ്റുകയായിരുന്നെന്നു വെസ്‌ലി പറഞ്ഞതായും പൊലീസ് പറയുന്നു.

എറണാകുളം സ്വദേശിയാണ് വെസ്ലി മാത്യൂസ്. നേരത്തെ വീടിന് സമീപത്തെ കലുങ്കില്‍ നിന്നാണ് റിച്ചാട്സണ്‍ പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ മൃതദേഹം ഷെറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.


Dont Miss: ‘ഈ ഹാക്കര്‍മോന്റെ നമ്പറൊന്ന് സേവ് ചെയ്തുവെച്ചോ’; ഭാര്യയുടെ ഫേസ്ബുക്കിലൂടെ പണം തട്ടാന്‍ ശ്രമിച്ചയാളെ തുറന്ന് കാട്ടി ജയസൂര്യ


ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡി.എന്‍.എ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം 7നാണ് ഷെറിന്‍ മാത്യുവിനെ കാണാതാവുന്നത്.

Advertisement