എഡിറ്റര്‍
എഡിറ്റര്‍
ഫസല്‍ വധത്തിന് പിന്നില്‍ ആര്‍.എസ്.എസെന്ന വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Tuesday 4th April 2017 1:56pm

 

തലശേരി: ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനാണ് അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.


Also read യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരുക്ക് 


ഫസലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് സംഘമാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫസലിന്റെ ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.

2006ലാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. കേസന്വേഷിച്ച സി.ബി.ഐ 2012ല്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എട്ടു പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.

കേസിലുള്‍പ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കാരായി രാജന്‍ തലശേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാരായി ചന്ദ്രേശഖരന്‍ എന്നിവര്‍ക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ കേസിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് പ്രവര്‍ത്തകന്റെ മൊഴി പുറത്ത് വന്നിരുന്നു ഇതേ തുടര്‍ന്നാണ് ഫസലിന്റെ കുടുംബം കോടതിയെ സമീപിച്ചത്.

Advertisement