ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ബി.ജെ.പി പിന്തുണയോടെയുള്ള യു.ഡി.എഫ് ഭരണത്തിന് അവസാനം; ഫറോക്ക് നഗരസഭാ ഭരണം ഇനി എല്‍.ഡി.എഫിന്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 7:42pm

കോഴിക്കോട്: ബി.ജെ.പി പിന്തുണയില്‍ യൂ.ഡി.എഫ് ഭരിച്ചിരുന്ന ഫറോക് നഗരസഭാ ഭരണം എല്‍.എഡി.എഫ് തിരിച്ച് പിടിച്ചു. എല്‍.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണായിരുന്ന മുസ്‌ലിം ലീഗിലെ പി.റുബീനക്കും ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസിലെ വി മുഹമ്മദ് ഹസ്സനും സ്ഥാനം നഷ്ടമായിരുന്നു.

ഇതിനെ തുടര്‍ന്ന് നടന്ന വേട്ടെടുപ്പിലാണ് ഭരണം എല്‍.എഡി.എഫ് തിരിച്ച് പിടിച്ചത്. വേട്ടെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെ.എ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷയായും കെ.മൊയ്തീന്‍കോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിലെ പി.റുബീനയും വി മുഹമ്മദ് ഹസ്സനും തന്നെയായിരുന്നു യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.


Also Read യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; എം.എല്‍.എയുടെ വഴി തടഞ്ഞതിന് യുവാവിനെതിരെയും കേസ്


16 നെതിരെ 21 വോട്ടുകള്‍ നേടിയായിരുന്നു എല്‍.ഡി.എഫ് വിജയം. ബി.ജെ.പിയുടെ എക അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 38 അംഗ കൗണ്‍സിലില്‍ 18 പേരാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്.

ഇതിന് പുറമെ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അംഗവും, വൈസ് ചെയര്‍മാനായ കെ മൊയ്തീന്‍കോയ, കെ ടി ശാലിനി എന്നീ കോണ്‍ഗ്രസ് അംഗങ്ങളും എല്‍.ഡി.എഫിനെ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് ഭരണം കൈയ്യില്‍ നിന്ന് പോയത്.

Advertisement