എഡിറ്റര്‍
എഡിറ്റര്‍
‘സംരക്ഷിക്കേണ്ടത് കര്‍ഷകരെയും ചെറുകിട വ്യവസായികളെയും’ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുപിടിച്ച് കേന്ദ്രത്തിനെതിരെ മോഹന്‍ ഭഗവതും
എഡിറ്റര്‍
Sunday 1st October 2017 8:48am

നാഗ്പൂര്‍: കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. കര്‍ഷകരും ചെറുകിട വ്യസായികളും കൃഷിയും പ്രതിസന്ധിയിലാവരുതെന്ന് നിര്‍ദേശിച്ചാണ് മോഹന്‍ ഭഗവത് രംഗത്തുവന്നിരിക്കുന്നത്.

‘തൊഴില്‍ എന്നതിനര്‍ത്ഥം എല്ലാവര്‍ക്കും തൊഴിലും മതിയായ വേതനവും ലഭിക്കുകയെന്നതാണ്.’ അദ്ദേഹം പറഞ്ഞു.

‘തൊഴിലവസര രംത്ത് ഏറ്റവുമധികം സംഭാവന നല്‍കിയത് ചെറുകിട, ഇടത്തര, കരകൗശല മേഖലയാണ്. ഈ മേഖലകളില്‍ കോടിക്കണക്കിന് തൊഴിലവസരങ്ങളാണ് വരുന്നത്. സമൂഹത്തിലേ താഴേക്കിടയിലുള്ളവരില്‍ ഭൂരിപക്ഷവും ഈ മേഖലയില്‍ നിന്നുള്ളവരാണ്.’ അദ്ദേഹം പറഞ്ഞു.

‘ഈ മേഖലകള്‍ സുരക്ഷിതമായും അങ്ങേയറ്റം ശക്തിയോടെയും നിലനില്‍ക്കണം’ അദ്ദേഹം നിര്‍ദേശിച്ചു.


Must Read: ‘ഞങ്ങള്‍ക്കു ബുള്ളറ്റ് ട്രെയിന്‍വേണ്ട; ആ പണംകൊണ്ട് റെയില്‍വേ സുരക്ഷിതമാക്കൂ’ മോദിക്ക് 17കാരിയുടെ ഹര്‍ജി


നേരത്തെ രാഹുല്‍ഗാന്ധി തന്റെ കാലിഫോര്‍ണിയ പ്രസംഗത്തില്‍ ഇന്ത്യയിലെ ചെറുകിട ഇടത്തര ബിസിനസുകളെ സംരക്ഷിക്കേണ്ട ആവശ്യകത വിശദീകരിച്ചിരുന്നു. മോദി സര്‍ക്കാറിനു കീഴില്‍ കര്‍ഷകരും ചെറുകിട കച്ചവടക്കാരും ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഈ ഇടത്തര, ചെറുകിട ബിസിനസുകളാണ് ഇന്ത്യയുടെ അടിത്തറയും ലോകത്തിന്റെ തന്നെ മാറ്റവും. ഇന്ത്യയുടെ അനിശ്ചിതത്വം വന്‍കിട ബിസിനസുകാര്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാം. അവരുടെ വലിയ വലിയ പോക്കറ്റുകളും ബന്ധങ്ങളും അവരെ സംരക്ഷിക്കുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ മാറ്റത്തിന്റെ ശക്തി നിലകൊള്ളുന്നത് ലക്ഷക്കണക്കിനുവരുന്ന ചെറുകിട സംരംഭങ്ങളിലാണ്. അവ നടത്തിക്കൊണ്ടുപോകുന്ന യുവ സംരംഭകരിലുമാണ്. ‘ എന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്.

Advertisement