എഡിറ്റര്‍
എഡിറ്റര്‍
‘ധോണിയുടെ പുറത്താക്കാന്‍ നിങ്ങളാരാണ്?’ കളിച്ചില്ലെങ്കില്‍ ധോണിയെ പുറത്താക്കുമെന്ന് പറഞ്ഞ ചീഫ് സെലക്ടര്‍ക്കെതിരെ ധോണി ഫാന്‍സ്
എഡിറ്റര്‍
Tuesday 15th August 2017 1:48pm


ന്യുദല്‍ഹി : ഇഷ്ടപ്പെട്ട ക്രിക്കറ്ററെ പറ്റി മോശമായി ആരെങ്കിലും പറയുമ്പോള്‍ അവര്‍ സോഷ്യല്‍ മീഡിയകളില്‍ തേജോവധം ചെയ്യപ്പെടുന്നത് ആദ്യമായിട്ടല്ല. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയും ധോണിയെ കളിയാക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ട്രോള്‍ പേജും ശരിക്കും അനുഭവിച്ചറിഞ്ഞതാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദ്ദാഹരണമാണ് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്.

നന്നായി കളിച്ചില്ലെങ്കില്‍ ധോണിയെ ടീമില്‍ നിന്ന പുറത്താക്കുമെന്ന് പറഞ്ഞ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിനെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷവിമര്‍ശനവുമായി ധോണി ഫാന്‍സ് രംഗത്തെത്തിക്കഴിഞ്ഞഉ. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ധോണിയെ പുറത്താക്കുമെന്ന് പറയാന്‍ മാത്രം നിങ്ങളാരാണെന്നാണ് ഫാന്‍സ് ചോദിക്കുന്നത്. അതിനൊപ്പം ഇന്ത്യയുടെ മുന്‍വിക്കറ്റ് കീപ്പറായ പ്രസാദിന്റെ മോശം കരിയര്‍ സ്റ്റാറ്റസും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച്ചയാണ് പ്രസാദ് ധോണിയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ‘ഇതിഹാസ താരമാണെങ്കിലും ധോണി നന്നായി കളിച്ചില്ലെങ്കില്‍ പകരം മറ്റു താരങ്ങളെ പരിഗണിക്കുന്നത് ചിന്തിക്കേണ്ടി വരും. 2019 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. പ്രായമല്ല പ്രകടനമാണ് തങ്ങള്‍ പരിഗണിക്കുന്നത് . ലോകകപ്പിനെ മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ടീമിനെ ഒരുക്കുന്നത്. നന്നായി കളിച്ചാല്‍ യുവരാജിന് ടീമിലിടം പിടിക്കാം’ തുടങ്ങിയ കാര്യങ്ങളാണ് പ്രസാദ് പറഞ്ഞത്.

മുന്‍ ഇന്ത്യന്‍ താരമായ എം.എസ്.കെ പ്രസാദ് ഇന്ത്യയ്ക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും ഏഴ് ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Advertisement