നിര്‍മ്മാതാവായി ഗിന്നസ് പക്രു; 'ഫാന്‍സി ഡ്രസ്' ട്രെയ്‌ലര്‍ പുറത്തുവിട്ടു
Malayalam Cinema
നിര്‍മ്മാതാവായി ഗിന്നസ് പക്രു; 'ഫാന്‍സി ഡ്രസ്' ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th July 2019, 11:56 pm

കൊച്ചി: നടന്‍ ഗിന്നസ് പക്രു നിര്‍മ്മിച്ച് രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്യുന്ന ‘ഫാന്‍സി ഡ്രസ്സി’ന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഹ്യുമര്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തില്‍ ഗിന്നസ് പക്രുവിന് പുറമേ കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സര്‍വ്വ ദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. സംഗീതം രതീഷ് വേഗ. എഡിറ്റിംഗ് വി സാജന്‍.