ഒരു കട്ട ആരാധകനും സുപ്പര്‍ സ്റ്റാറും; പൊട്ടിച്ചിരിപ്പിച്ച് ഡ്രൈവിംഗ് ലൈസന്‍സിലെ ഫാന്‍സ് ഫാന്റസി ഗാനം
Malayalam Cinema
ഒരു കട്ട ആരാധകനും സുപ്പര്‍ സ്റ്റാറും; പൊട്ടിച്ചിരിപ്പിച്ച് ഡ്രൈവിംഗ് ലൈസന്‍സിലെ ഫാന്‍സ് ഫാന്റസി ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th November 2019, 6:28 pm

കൊച്ചി: പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറുമൂടിനെയും നായകരാക്കി ജീന്‍പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ഒരു ഫാനിന്റെ ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസന്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രൈയിംസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ. കാറുകളോട് കടുത്ത ഭ്രമമുള്ള സൂപ്പര്‍ താരമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. സുപ്പര്‍ താരത്തിന്റെ കടുത്ത ആരാധകനായ ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ട്‌റായിട്ടാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീപ്തി സതിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.ജീന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളില്‍ എത്തും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ