എഡിറ്റര്‍
എഡിറ്റര്‍
ലങ്കയില്‍ ധോണിയുടെ പരിശീലനം തടസ്സപ്പെടുത്തി ആരാധകന്‍; ഗ്രൗണ്ടിലെത്തിയത് സുരക്ഷ മറികടന്ന്
എഡിറ്റര്‍
Wednesday 30th August 2017 1:57pm

 

കൊളംബോ: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ജയങ്ങളോടെ മുന്നേറുകയാണ്. ടെസ്റ്റ് പരമ്പരയിലെ ജയത്തിനു പിന്നാലെ ആദ്യ മൂന്ന് ഏകദിനങ്ങളും വിജയിച്ച് ടീം പരമ്പര സ്വന്തമാക്കി. അവസാന രണ്ട് ഏകദിനത്തിലും ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു.

ഇന്ത്യക്ക് പുറമേ ലങ്കയിലും ആരാധകരുള്ള താരമാണ് എം.എസ്. ധോണി. പരമ്പരക്കിടയില്‍ ധോണിയെ കാണാനെത്തുന്ന ആരാധകരുടെ എണ്ണം ചെറുതല്ല. ടീം ഹോട്ടലില്‍ നിന്ന് മൈതാനത്തെത്തുന്നതിനിടക്ക് ഓട്ടേറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ വരെ ധോണിയെ ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കാറുണ്ട്.


Also Read: വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


എന്നാല്‍ കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങിയ ധോണിയെ കാത്തിരുന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു. ആദ്യം ഗ്രൗണ്ടിലെത്തിയ ഇന്ത്യന്‍ താരം ധോണിയായിരുന്നു. ടീമിന്റെ പരിശീലനം ആരംഭിക്കുന്നതിന്റെ അരമണിക്കൂര്‍ മുന്നേ താരം പരിശീലനം ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ പരിശീലനത്തിനിടയില്‍ ധോണിക്കരികിലേക്ക് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി എത്തിച്ചേരുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചെത്തിയയാളുടെ ലക്ഷ്യം താരത്തിനെത്ത് സെല്‍ഫിയെടുക്കുക എന്നതായിരുന്നു. മാന്യമായ വസ്ത്രധാരണവുമായെത്തിയ ഇയാളുടെ കൈയ്യില്‍ ഹാന്‍ഡ് ബാഗും ഉണ്ടായിരുന്നു.

ധോണിയാണെന്ന് കരുതി നെറ്റ്‌സിനു പുറത്ത് അവസരം കാത്തിരിക്കുകയായിരുന്ന രോഹിത് ശര്‍മയുടെ അടുത്തായിരുന്നു ഇയാള്‍ ആദ്യമെത്തിയത്. രോഹിത് ധോണിയെ ചൂണ്ടിക്കാട്ടിയ ഉടന്‍ ഇയാള്‍ ബോളുകാത്തിരിക്കുകയായിരുന്നു ധോണിയുടെ മുന്നിലേക്ക് കയറിചെല്ലുകയായിരുന്നു.


Dont Miss: ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്; മാഡം കാവ്യയാണെന്ന താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്: ലിബര്‍ട്ടി ബഷീര്‍


സംഭവം കണ്ട താരങ്ങളെല്ലാം ഞെട്ടിയിരിക്കുകയായിരുന്നു. പരിശീലനം തടസപ്പെടുത്തി മൈതാനത്ത് ഒരാള്‍ എത്തിയിട്ടും ആരും ഇയാളെ പിന്തിരിക്കാനോ വിഷയത്തില്‍ ഇടപെടാനോ തയ്യാറായില്ല. പിന്നീട് ധോണി തന്നെയാണ് ഇയാളോട് മാന്യമായി പുറത്ത് പോകാന്‍ പറയുന്നത്. പോകുന്നതിന് മുമ്പ് താരത്തിനു കൈയ്യും നല്‍കി ഫോട്ടോയുമെടുത്താണ് ഇയാള്‍ പിന്തിരിഞ്ഞത്.

സ്റ്റേഡിയത്തിലെ സ്റ്റാഫായ പ്രേമദാസനെന്ന വ്യക്തിയായിരുന്നു ഇതെന്ന് പിന്നീടാണ് വ്യക്തമാകുന്നത്. സ്റ്റാഫായതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളില്ലാതെ ഇയാള്‍ ധോണിക്ക് സമീപമെത്തുന്നത്. എന്തായലും നെറ്റ്‌സിലെത്തിയ അതിഥിയെ നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ യാത്രയാക്കിയത്.

Advertisement