ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Obituary
കെ.ജി.എഫ് നായകന്‍ യാഷിനെ കാണാനായില്ല; ആരാധകന്‍ താരത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തു
ന്യൂസ് ഡെസ്‌ക്
Wednesday 9th January 2019 9:38pm

ബംഗളൂരു: കന്നഡ മാസ് പടം ‘കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്’ (കെ.ജി.എഫ്) നായകന്‍ യാഷിന്റെ വീടിന് മുന്നില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു. ദാസഹറള്ളി സ്വദേശിയായ രവി രഘുറാം ആണ് മരിച്ചത്.

ഇന്ന് 33 വയസ് തികയുന്ന യാഷ് കന്നട നടന്‍ അംബരീഷിന്റെ മരണത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു. എല്ലാ വര്‍ഷവും യാഷിനെ കാണാനെത്തുന്ന രവി രഘുറാം അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുത്താണ് മടങ്ങാറ്. ഇത്തവണ കാണാനെത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതാണ് രഘുറാമിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

അതേസമയം ആരാധകന്റെ ആത്മഹത്യയില്‍ താരം കോപാകുലനായാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള ഫാന്‍സുകാരെ തനിക്ക് വേണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആരാധനയോ സ്‌നേഹമോ അല്ലെന്നും ഇവ തന്നെ സന്തോഷിപ്പിക്കില്ലെന്നും യാഷ് പറഞ്ഞു.

രവിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് താരത്തിന്റെ പ്രതികരണം. 80 ശതമാനം പൊള്ളലേറ്റ രവി മരണപ്പെടുകയായിരുന്നു.

Advertisement