എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാ മുഖ്യപ്രതിയായ കേസില്‍ വാദംകേട്ടുകൊണ്ടിരുന്ന ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍
എഡിറ്റര്‍
Monday 20th November 2017 8:10pm

ന്യൂദല്‍ഹി:  ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. 2014ല്‍ മരണപ്പെട്ട ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കൃഷണ്‍ ലോയ (48)യുടെ ബന്ധുക്കളാണ് ദുരൂഹത ആരോപിച്ചിരിക്കുന്നത്. കാരവാന്‍ മാഗസിനോടാണ് ബന്ധുക്കളുടെ പ്രതികരണം.

2014 ഡിസെബര്‍ ഒന്നിനാണ് ജസ്റ്റിസ് ബി എച്ച് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു ലോയ. തലേദിവസം രാത്രി 11 മണിയോടെ ലോയ ഭാര്യ ഷാര്‍മ്മിളയെ ഫോണ്‍ ചെയ്തിരുന്നു. 40 മിനിറ്റോളം അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഔദ്യോഗിക റെക്കോര്‍ഡുകള്‍ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ്‌ഗോപാലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കുടുംബം പറയുന്നു. മരണം സംഭവിച്ച സമയം സംബന്ധിച്ച് അവ്യക്തത തുടരുന്നതായി കുടുംബം പറയുന്നു.


Read more:  ‘നിന്റെ ഉഡായിപ്പൊന്നും ഇങ്ങോട്ട് വേണ്ട’; മത്സരം വൈകിപ്പിക്കാന്‍ ലങ്കന്‍ താരത്തിന്റെ കുറുക്കു വിദ്യ; ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന് ഷമിയും, വീഡിയോ


ലോയയുടെ വസ്ത്രത്തില്‍ രക്തമുണ്ടായിരുന്നു.  ബെല്‍ട്ട് തിരിഞ്ഞ നിലയിലായിരുന്നു. പാന്റ്‌സിന്റെ ക്ലിപ്പ് തകര്‍ക്കപ്പെട്ട നിലയിലായിരുന്നു. റീപോസ്റ്റുമോര്‍ട്ടത്തിനായി സഹോദരി ബിയാനി ആവശ്യപ്പെട്ടിരുന്നെങ്കിലും ലോയയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവരെ പിന്തിരിപ്പിക്കുകയായിരുന്നു. കൂടാതെ ലോയക്ക് നല്‍കിയ ചികിത്സാ വിവരങ്ങള്‍ വെളിപ്പെടുത്താനും ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല.

ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിതൃബന്ധത്തിലുള്ള ഒരു സഹോദരന്‍ ഒപ്പിട്ടതായി പറയുന്നുണ്ട്. പക്ഷെ കുടുംബത്തിന് ഇങ്ങനെയൊരാളെ അറിയില്ലെന്ന് വ്യക്തമാക്കുന്നു.

ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേട്ടി എന്നയാളാണ് ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണവിവരം കുടുംബത്തെ അറിയിക്കുന്നത്. ഇദ്ദേഹം തന്നെയാണ് മൃതദേഹം വീട്ടിലെത്തിക്കാന്‍ സഹായിച്ചതും ലോയയുടെ ഫോണ്‍ കുടുംബത്തിന് നല്‍കിയതും.

മൊബൈലിലെ വിവരങ്ങളെല്ലാം മായ്ച്ചുകളഞ്ഞ ശേഷമാണ് തങ്ങള്‍ക്ക് ഫോണ്‍ ലഭിച്ചതെന്ന് കുടുംബം പറയുന്നു. ഈശ്വര്‍ ബഹേട്ടിക്ക് ലോയയുമായി എന്തു ബന്ധമാണുള്ളതെന്ന് കുടുംബത്തിന് വ്യക്തമല്ല.

ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്. ലോയയുടെ മരണം സംഭവിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷം നിയമിക്കപ്പെട്ട ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന സി.ബി.ഐ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നുമില്ല.

Advertisement