Administrator
Administrator
മഅദനിയെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി
Administrator
Saturday 18th June 2011 9:46am

abdul nasar madaniബംഗളൂരു: ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും അടുത്ത ബന്ധുക്കള്‍ക്കും അനുമതി.

വൈറ്റ്ഫീല്‍ഡിലെ ‘സൗഖ്യ’ ആശുപത്രിയിലാണ് മഅദനി ചികിത്സയില്‍ കഴിയുന്നത്. സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് ഡി.സി.പി എം.ഡി. നായിഡുവാണ് ആഴ്ചയില്‍ ഒരു ദിവസം അരമണിക്കൂര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ആശുപത്രി അധികൃതരുടെ അനുവാദത്തിന് വിധേയമായി ഫലവര്‍ഗങ്ങള്‍, െ്രെഡ ഫ്രൂട്‌സ്, ബേക്കറി സാധനങ്ങള്‍ എന്നിവ കൈമാറാനും അനുമതിയുണ്ട്.

ആയുര്‍വേദ ചികിത്സയുടെ ഭാഗമായി 11 ദിവസമായി സൗഖ്യ ആശുപത്രിയില്‍ കഴിയുന്ന മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഡ്വ. പി. ഉസ്മാനും ബന്ധുവും എത്തിയെങ്കിലും സുരക്ഷയുടെ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ആംഡ് റിസര്‍വ് ഡി.സി.പിയുമായി ചര്‍ച്ച നടത്തിയത്.

ബംഗളൂരു സ്‌ഫോടന പരമ്പരയില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅദനിയെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജൂണ്‍ ഏഴിന് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം അഭിഭാഷകനും ബന്ധുവും മഅദനിയെ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

Advertisement