'ഹൃദയം നിലച്ചു പോയെന്നു തോന്നി, എന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ന്നു പോയിരുന്നു'; ബുംറയുടെ നോബൗളില്‍ പുറത്തായ നിമിഷത്തെ കുറിച്ച് ഫഖാര്‍ സമാന്‍ പറയുന്നു
Daily News
'ഹൃദയം നിലച്ചു പോയെന്നു തോന്നി, എന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ന്നു പോയിരുന്നു'; ബുംറയുടെ നോബൗളില്‍ പുറത്തായ നിമിഷത്തെ കുറിച്ച് ഫഖാര്‍ സമാന്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2017, 3:12 pm

കറാച്ചി: ആദ്യമത്സരത്തില്‍ മാറ്റിനിര്‍ത്തിയ ഫഖാര്‍ സമാനെ ടീമുള്‍പ്പെടുത്തിയതാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ വിധി മാറ്റിമറിച്ചത്. 106 പന്തില്‍ നിന്ന് 114 റണ്‍സ് നേടിയ സമന്റെ പ്രകടനത്തിലൂടെയാണ് അവര്‍ കിരീടത്തിലെത്തിയത്.

നേരത്തെ ശ്രീലങ്കക്കെതിരെ 50 റണ്‍സും ഇംഗ്ലണ്ടിനെതിരെ 57 റണ്‍സും സമന്‍ നേടിയിരുന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ 338 റണ്‍സാണ് നേടിയത്. ഫൈനലില്‍ സമന്‍ മൂന്നു റണ്‍സ് നേടി നില്‍ക്കുമ്പോള്‍ പുറത്തുപോകേണ്ടതായിരുന്നു. എന്നാല്‍ ജസ്പ്രീത് ബൂംറ എറിഞ്ഞ ആ പന്ത് നോബോള്‍ ആയതാണ് സമാന് തുണയായത്.


Also Read: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


ബുംറെയെ സോഷ്യല്‍ മീഡിയ മുതല്‍ രാജ്യത്തെ പൊലീസ് വകുപ്പുവരെ ട്രോളി കഴിഞ്ഞു. ഇപ്പോഴിതാ ആ ബോളിനെ കുറിച്ച് സമന്‍ തന്നെ പ്രതികരിക്കുകയാണ്. “ബൂറയുടെ പന്ത് എന്റെ ബാറ്റില്‍ എഡ്ജ് ആയി ധോണിയുടെ കൈകളിലേക്ക് പോകുന്നു. എന്റെ ഹൃദയം പടാ പടാന്ന് മിടിക്കുകയായിരുന്നു. ധോണി ആ പന്ത് പിടിച്ചതോടെ എന്റെ മനസ്സ് തളര്‍ന്നു. ഞാന്‍ സ്തബ്ധനായിപ്പോവുകയും പതുക്കെ ഡ്രസിംഗ് റൂമിലേക്ക് പോവാന്‍ ഒരുങ്ങുകയുമായിരുന്നു.” ഹൃദയം നിലച്ചു പോയ നിമിഷമെന്നാണ് സമാന്‍ ആ നിമിഷത്തെ വിശേഷിപ്പിച്ചത്.

എന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ന്നു പോയിരുന്നു. ഞാന്‍ ആലോചിച്ചു, വലിയ സ്‌കോര്‍ കണ്ടെത്തണമെന്ന് വിചാരിച്ച് ഞാന്‍ ഈ ക്രീസിലേക്കെത്തി, ഇപ്പോഴിതാ കേവലം മൂന്ന് റണ്‍സ് പോലും നേടാനാവാതെ ഔട്ട് ആയിരിക്കുന്നു. അപ്പോഴാണ് എന്നോട് അമ്പയര്‍മാര്‍ നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. അത് ഒരു പുതിയ പ്രതീക്ഷയായിരുന്നു. എനിക്ക് പുതിയൊരു ജീവന്‍ ലഭിച്ച പോലായിരുന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇത് ഒരു നോബോള്‍ ആയിരുന്നാല്‍ ഇന്നെന്റെ ദിവസമാണെന്നാണ്. താരം പറയുന്നു.


Don”t Miss: ‘പോയിട്ട് തിരക്കൊന്നുമില്ലല്ലോ?’; വിന്‍ഡീസ് താരത്തെ പൂപറിക്കുന്നപോലെ ‘സ്ലോമോഷനില്‍’ പുറത്താക്കി ധോണിയുടെ കിടിലന്‍ സ്റ്റമ്പിംഗ്, വീഡിയോ കാണാം


പിന്നീട് ക്രീസില്‍ തിരികെയെത്തിയ സമന്‍ ്അസര്‍ അലിയുടെ സഹായത്തോടെ പാകിസ്ഥാനെ മികച്ച സ്‌കോറിലേക്കും അവിടെ നിന്നും വിജയത്തിലേക്കും കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ആവശ്യമായിരുന്ന സമയത്തായിരുന്നു ഫഖാര്‍ സമാന്‍ പാകിസ്ഥാനെ ചാമ്പ്യന്‍സ് ട്രോഫി കിരീട ജേതാക്കളാക്കിയെന്നതാണ് ആ പ്രകടനത്തിന്റെ മികവ് കൂട്ടുന്നത്.