നിപ്പയെന്ന് വ്യാജപ്രചരണം; പാലക്കാട് ഒരാള്‍ക്കെതിരെ കേസെടുത്തു
kERALA NEWS
നിപ്പയെന്ന് വ്യാജപ്രചരണം; പാലക്കാട് ഒരാള്‍ക്കെതിരെ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 7:52 am

പാലക്കാട്: പാലക്കാട് നിപ്പ ബാധയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുമേഷ് ചന്ദ്രനെതിരെയാണ് കേസ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പാലക്കാട് നിപ്പ ബാധയില്ലെന്നും വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പാലക്കാട് നിപ്പ ബാധിച്ച് രണ്ട് പേര്‍ ചികിത്സയിലെന്നായിരുന്നു പ്രചരണം. കോഴിക്കോട് നിന്നെത്തിയ ഇറച്ചി കോഴികളില്‍ നിന്നാണ് രോഗബാധയെന്നും പ്രചരിച്ചിരുന്നു. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ആശങ്കയിലായി.

ALSO READ: ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ ; ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് ഒരുക്കുന്ന പുതിയ ചിത്രം

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ജില്ലയില്‍ ഇല്ലെന്നും ഓഫീസര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തെ തുടര്‍ന്നാണ് പൊലീസ് വ്യാജവാര്‍ത്തയുടെ ഉറവിടം കണ്ടെത്തിയത്.