എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദുവിരുദ്ധ-കമ്മ്യൂണിസ്റ്റ്, രാജ്യദ്രോഹിയായ കേരളീയന്‍’; നിപിന്‍ നാരായാണന്റെ ‘സ്വാതന്ത്ര്യദിന വര’യ്‌ക്കെതിരെ വാര്‍ത്തയുമായി സംഘപരിവാര്‍ മാധ്യമം; ചുട്ടമറുപടിയുമായി നിപിന്‍
എഡിറ്റര്‍
Tuesday 15th August 2017 8:34pm

ന്യൂദല്‍ഹി: തന്റെ വരകളിലൂടെ സമകാലിക വിഷയങ്ങളില്‍ ഇടപെടുന്നയാളാണ് കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ നിപിന്‍ നാരായണന്‍. നിനാ എന്ന ചുരുക്കപ്പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിപിന്റെ വരകള്‍ പ്രശസ്തമാണ്. നിപിന്റെ വരയ്‌ക്കെതിരെ വാര്‍ത്തയുമായി സംഘപരിവാര്‍ പക്ഷ നിലപാടുള്ള ഇംഗ്ലീഷ് മാധ്യമം രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു വിരുദ്ധനും രാജ്യദ്രോഹിയുമായ കമ്മ്യൂണിസ്റ്റുമായാണ് സത്യവിജയ് എന്ന ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തെ കുറിച്ചുള്ള നിപിന്റെ വരയാണ് മാധ്യമത്തെ പ്രകോപിച്ചത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 കുട്ടികള്‍ ആശുപത്രിയില്‍ വച്ച് ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവുമായി ചേര്‍ത്തുവെച്ചായിരുന്നു നിപിന്റെ വര. ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രം വരച്ചത്. ഇതിനെതിരെയാണ് സത്യവിജയ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. നിപിന്‍ പതാകയെ അപമാനിച്ചെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഗോരഖ്പൂര്‍ സംഭവത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുതലെടുപ്പ് നടത്തുന്നുവെന്നും രാജ്യത്തിനെതിരെ പ്രചരണം നടത്തുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ പ്രതികരണവുമായി നിപിന്‍ നാരായണന്‍ രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നിപിന്റെ പ്രതികരണം. ‘
കാര്‍ട്ടൂണിസ്റ്റുകള്‍ക്കൊക്കെ എന്തേലുമൊക്കെ വരക്കണമെങ്കില്‍ പത്തുതവണ ആലോചിക്കേണ്ടിയിരിക്കുന്നു.വല്ല തത്തയേയോ പൂച്ചയേയോ പശു..(അല്ലെങ്കില്‍ അതുവേണ്ട) വരച്ച് ആനന്ദിക്കുകയെന്നല്ലാതെ വിഷയങ്ങളില്‍ കൈകടത്തി വിമര്‍ശനം,രോഷം എന്നിവ പ്രകടിപ്പിക്കരുതെന്നാണു നിയമമത്രേ!’. എന്നായിരുന്നു നിപിന്റെ പ്രതികരണം.

നിപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Advertisement