പല വേദികളിലും പല അവസരങ്ങളിലും ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു, ഒടുവില്‍ രാജി; കര്‍ഷകരുടെ നീതിക്കായി ഏതറ്റംവരെയും ഒപ്പമുണ്ടാകുമെന്ന് ഹര്‍സിമ്രത്
NATIONALNEWS
പല വേദികളിലും പല അവസരങ്ങളിലും ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു, ഒടുവില്‍ രാജി; കര്‍ഷകരുടെ നീതിക്കായി ഏതറ്റംവരെയും ഒപ്പമുണ്ടാകുമെന്ന് ഹര്‍സിമ്രത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th September 2020, 10:53 am

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത്. കര്‍ഷകരോടൊപ്പം തോളോടുതോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഫാം ബില്ലുകളുമായി ബന്ധപ്പെട്ട തന്റെ ആശങ്കകള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാബിനറ്റ് സഹപ്രവര്‍ത്തകരെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍സിമ്രത് പറഞ്ഞു.

”എല്ലാ തലത്തിലും എനിക്ക് കഴിയുന്ന എല്ലാ ഫോറങ്ങളിലും ഞാന്‍ അവരുടെ പ്രശ്‌നം ഏറ്റെടുത്തു, പക്ഷേ എനിക്ക് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല, അതിനാല്‍ ഞാന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു,” അവര്‍ പറഞ്ഞു.

ആവശ്യം വന്നാല്‍ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.

എന്‍.ഡി.എയില്‍ നിന്ന് അകാലിദള്‍ പുറത്തുപോകുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ഹര്‍സിമ്രത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Failed to convince govt about farmers’ grouse: Harsimrat Kaur Badal