എഡിറ്റര്‍
എഡിറ്റര്‍
ഫിലിം ഫാക്ടറിയില്‍ ഫഹദ് ഫാസില്‍ സിനിമാനടനായി എത്തുന്നു
എഡിറ്റര്‍
Saturday 10th May 2014 7:04pm

fahad

തിരക്കുള്ള സിനിമാ നടനാണെങ്കിലും പുതിയ സിനിമയില്‍ ഫഹദ് ഫാസില്‍ സിനിമാ നടനായി തന്നെയാണ് രംഗത്തെത്തുന്നത്. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ശിവഗംഗ ഫിലിം ഫാക്ടറിയിലാണ് ഫഹദ് സിനിമാ നടന്റെ വേഷം അവതരിപ്പിക്കുന്നത്.

ഒരു സിനിമാ നടനെ കാണാതാവുന്ന പ്രമേയവുമായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധാനകന്‍ ബാബു ജനാര്‍ദ്ദനന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും.

ഫഹദിനെ കുടതെ ശ്രീനിവാസന്‍,  ഇഷ തല്‍വാര്‍, ലെന, മൈഥിലി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. ലാല്‍, നന്ദു, സുധീര്‍ കരമന, ജയരാജ് വാര്യര്‍, മണിക്കുട്ടന്‍, പ്രശാന്ത്, നെല്‍സന്‍, നോബി, അമല്‍, കലാം കോവളം, അനില്‍ രംഗപ്രഭാത്, സുമേഷ്, ജാഫര്‍ ഇടുക്കി, ബൈജു കുട്ടന്‍, ലക്ഷ്മിപ്രിയ, വിഷ്ണുപ്രിയ, അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

അരവിന്ദ് കൃഷ്ണ, അരുണ്‍ ജെയിംസ് എന്നിവരാണ് കാമറ. അനു എലിസബത്തിന്റെയും അരുണ്‍ ഗോപിനാഥിന്റെയും ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കും.

Advertisement