എഡിറ്റര്‍
എഡിറ്റര്‍
കടലകൊറിച്ച് കോട്ടയം നഗരത്തില്‍ സാധാരണക്കാരനായി ഫഹദ്; വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
എഡിറ്റര്‍
Wednesday 8th November 2017 2:34pm

ഏറ്റെടുക്കുന്ന ഓരോ കഥാപാത്രവും വ്യത്യസ്തമാകുന്നതിനോടൊപ്പം തന്നെ പച്ചമനുഷ്യന്റെ ജീവിതം നിരവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തിച്ച താരമാണ് ഫഹദ് ഫാസില്‍.

സാധാരണക്കാരന്റെ വേഷമാണ് മിക്ക ചിത്രങ്ങളിലും ഫഹദ് അവതരിപ്പിച്ചത്. മലയാള സിനിമയിലെ സാധാരണക്കാരന്റെ പ്രതിനിധിയായി പോലും ഫഹദ് ഫാസിലിനെ കണക്കാക്കാം.

ഇമേജിന് വലിയ പ്രാധാന്യമൊന്നും നല്‍കാതെ തന്നെ പല വേദികളിലും ഫഹദ് പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിലൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കടലകൊറിച്ച് വെറും സാധാരണക്കാരനായി കോട്ടയം നഗരത്തിലൂടെ നടക്കുന്ന ഫഹദിന്റെ ചിത്രമായിരുന്നു അത്.

ചുമ്മാ നഗരത്തിലൂടെ കറങ്ങാനിറങ്ങിയതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇതെല്ലാം. ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തനി നാടന്‍ ലുക്കിലാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നാടന്‍ പന്തു കളിക്കുന്ന ഫഹദിന്റെ ചിത്രവും ഫെയ്സ്ബുക്കില്‍ പ്രചരിച്ചിരുന്നു.

Advertisement