സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സംവിധാനരംഗത്തേക്ക്; ഫഹദ് നായകനായ ചിത്രം ഉടന്‍ തിയേറ്ററുകളില്‍
Entertainment
സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സംവിധാനരംഗത്തേക്ക്; ഫഹദ് നായകനായ ചിത്രം ഉടന്‍ തിയേറ്ററുകളില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th January 2021, 12:47 pm

സംവിധാനരംഗത്തേക്ക് ചുവടുവെച്ച സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനായ അഖില്‍ സത്യന്റെ ചിത്രവും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

ഫഹദ് ഫാസിലാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് അഖില്‍ സത്യനാണ്. മാത്രമല്ല, എഡിറ്റിംഗ് ചെയ്യുന്നതും അഖിലാണ്. ഗോവയിലും കേരളത്തിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ ചെയ്യുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. മനു മഞ്ജിതാണ് വരികളെഴുതുന്നത്.

 2021ല്‍ തന്നെ സിനിമ തിയേറ്ററുകളിലെത്തും.

സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു മകനായ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fahad Faasil starring Sathyan Anthikad’s son director Akhil Sathyan new movie will hit theatres in 2021